റിയാദ് : സൗദി അറേബിയയുടെ ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ കഅ്ബയുടെ കിസ്വ മാറ്റുന്നതില്‍ സ്ത്രീകളും പങ്കെടുത്തു. മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനോടനുബന്ധിച്ച് സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യ സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ വലിയ മുന്നേറ്റമാണ് നടപ്പിലാക്കുന്നത്.
ചടങ്ങിന്റെ സമയത്തുള്ള ഗ്രാന്‍ഡ് മോസ്കിന്റെയും പ്രവാചകന്റെ പള്ളിയുടെയും വനിതാ ജീവനക്കാരുടെയും ചിത്രങ്ങള്‍ ജനറല്‍ അതോറിറ്റി ഫോര്‍ കെയര്‍ ഓഫ് ഹോളി മോസ്ക് പ്രസിദ്ധീകരിച്ചു. ഞായറാഴ്ച രാവിലെ 159 പേരാണ് വിശുദ്ധ കഅ്ബയുടെ കിസ്വ മാറ്റുന്നതില്‍ പങ്കെടുത്തത്.
പുതിയ കിസ്വയുടെ ഭാരം 1350 കിലോയാണ് .ഉയരം 14 മീറ്ററും. കിസ്വ ഉയര്‍ത്താനും നാല് കോണുകള്‍ തയ്ക്കാനും കഅ്ബയുടെ പുതിയ കിസ്വയില് റാന്തല്‍ ഡിസൈനുകളും രൂപരേഖകളും ചേര്‍ക്കാനും എട്ട് ക്രെയിനുകള്‍ ഉപയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: