കൊല്ലം: എസ്എഫ്ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥി നേതാവിനെതിരെ കൊലവിളി മുഴക്കി എസ്എഫ്‌ഐ. പുനലൂർ എസ്എൻ കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന വിഷ്ണു മനോഹരനെതിരെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ആരോമലാണ് ഭീഷണി ഉയർത്തിയത്. ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോയും പുറത്തുവന്നു.
അടുത്തിടെയാണ് എസ്എഫ്‌ഐ വിട്ട് വിഷ്ണു എഐഎസ്എഫിൽ ചേർന്നത്. കുറച്ചു ദിവസമായി എസ്എന്‍ കോളേജിലെ എസ്എഫ്ഐ നേതാക്കളില്‍ നിന്ന് സംഘടനാ വിരുദ്ധമായ നടപടികളും നിലപാടും ഉണ്ടായതിനെ ചോദ്യം ചെയ്ത തന്നെ അവര്‍ ഭീഷണിപ്പെടുത്. ഫോണിലൂടെയും അല്ലാതെയുമാണ് ആരോമലിൽ നിന്നും എസ്എഫ്‌ഐ നേതാക്കളിൽ നിന്നും വിഷ്ണുവിന് ഭീഷണി ഉയരുന്നത്. കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ വീടുവരെ അടിയ്‌ക്കുമെന്നാണ് ഭീഷണി.
വീട്ടുകാരുടെ മുൻപിലിട്ട് ചെവിക്കല്ല് അടിച്ച് പൊട്ടിയ്‌ക്കുമെന്നും അത് ചോദിക്കാൻ ആരെങ്കിലും വന്നാൽ മൂക്കാമണ്ട അടിച്ച് പൊട്ടിയ്‌ക്കുമെന്നും ഭീഷണിയുണ്ട്. എസ്എഫ്‌ഐ നേതാക്കളിൽ നിന്നും സംഘടനാവിരുദ്ധമായ നിലപാടും നടപടികളും ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വിഷ്ണുവിനെതിരെ ഭീഷണി ഉയരുകയായിരുന്നു. ഇതോടെയാണ് എസ്എഫ്‌ഐ വിട്ട് എഐഎസ്എഫിൽ ചേർന്നത്. എസ്എഫ്‌ഐയുടെ പ്രവർത്തനങ്ങളിൽ മടുത്തുവെന്നും വിഷ്ണു പറയുന്നു.
അവര്‍ നല്‍കുന്ന സ്വാതന്ത്ര്യം തനിക്ക് മതിയെന്നാണ് പറയുന്നത്. താന്‍ ഒരു അടിമയെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് അവരുടെ ആവശ്യമെന്നും എസ്.എഫ്.ഐ. മുന്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ വിഷ്ണു പറഞ്ഞു. ‘നീ എസ്എഫ്ഐക്കാരെ വിരട്ടുന്നോ, നീ ഒന്ന് തൊട്ടുനോക്കടാ എസ്എഫ്ഐക്കാരെ, നീ എന്നാ എസ്എഫ്ഐ കാണാന്‍ തുടങ്ങിയത്’ എന്നാണ് വിഷ്ണു പുറത്തുവിട്ട ഓഡിയോക്ലിപ്പില്‍ ആരോമല്‍ ചോദിക്കുന്നത്.
എനിക്ക് സ്വാതന്ത്ര്യമില്ലാത്ത സംഘടന എനിക്ക് വേണ്ട, ഇവിടെ ആരെയും വിരട്ടുകയൊന്നുമല്ല’ എന്ന് വിഷ്ണു മറുപടി നല്‍കിയപ്പോള്‍ ‘നിന്റെ എഐഎസ്എഫിന്റെ സെക്രട്ടറിയോട് ചോദിച്ചാല്‍ മതിയെടാ, എസ്.എഫ്.ഐ.ക്കാരുടെ അടി എങ്ങനെയുണ്ടായിരുന്നെന്ന്. പേടിച്ചോടിയവന്മാര്‍ അല്ലേ അവന്മാര്‍’ എന്നായിരുന്നു ആരോമലിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: