തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെവ്വാഴ്ച നടക്കുന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗം അഖിലേന്ത്യാ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യുമെന്ന് കെ.സുരേന്ദ്രൻ അറിയിച്ചു.
രാവിലെ 10.30 മുതൽ വൈകുന്നേരം 6 മണിവരെ ഗിരിദീപം കൺവെൻഷൻ സെന്ററിലാണ് നേതൃയോഗം നടക്കുക. ബിജെപിയുടെ പഞ്ചായത്ത്-ഏരിയ പ്രസിഡന്റുമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ പങ്കെടുക്കുന്ന യോഗമാണിത്.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിജയത്തോടനുബന്ധിച്ച് പാർട്ടിയെ ശക്തമാക്കാനുള്ള തുടർ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: