കാഠ്മണ്ഡു: മൺസൂൺ ആരംഭിച്ച് കഴിഞ്ഞ നാലാഴ്ചയ്‌ക്കിടെ നേപ്പാളിലുടനീളം മഴക്കെടുതിയിൽ 62 പേർ മരിക്കുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. മണ്ണിടിച്ചിലുകൾ, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവയാണ് ഈ മഴക്കാല മരണങ്ങളുടെ പ്രാഥമിക കാരണങ്ങളെന്ന് അവർ പറഞ്ഞു.
മരിച്ചവരിൽ 34 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 28 പേർ തുടർച്ചയായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിയാണ് മരിച്ചത്. കൂടാതെ ഈ പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേരെ കാണാതായതായി അധികൃതർ അറിയിച്ചു.
കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കാര്യമായ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. 121 വീടുകൾ വെള്ളത്തിനടിയിലാവുകയും 82 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രകൃതിക്ഷോഭം രാജ്യത്തുടനീളം 1,058 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
മൺസൂൺ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയാൽ നാശം വിതച്ച ജീവിതങ്ങളുടെ സംരക്ഷണത്തിന് മുൻഗണന നൽകാൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ എല്ലാ സംസ്ഥാന സംവിധാനങ്ങൾക്കും നിർദ്ദേശം നൽകി.
ഞായറാഴ്ച സിംഗ് ദർബാർ ആസ്ഥാനമായുള്ള കൺട്രോൾ റൂമിൽ നടന്ന ഒരു ബ്രീഫിംഗിൽ, ഈ പ്രകൃതിദുരന്തങ്ങളാൽ ആഘാതം നേരിടുന്ന പൗരന്മാരുടെ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി എല്ലാ സംസ്ഥാന ഏജൻസികളോടും നിർദ്ദേശിച്ചു.
സാധ്യമായ ദുരന്തങ്ങൾക്കെതിരെ ജാഗരൂകരായിരിക്കാൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ച അദ്ദേഹം, ദുരന്തസാധ്യതകൾ ലഘൂകരിക്കുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സഹകരിക്കാൻ രാഷ്‌ട്രീയ പാർട്ടികളോടും സിവിൽ സൊസൈറ്റികളോടും സാമൂഹിക സംഘടനകളോടും അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: