2011ല്‍ കോലത്തൂരില്‍ എം.കെ. സ്റ്റാലിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. തോറ്റെങ്കിലും ജനപ്രിയ നേതാവായതിനാല്‍ സുലഭമായി വോട്ടുകള്‍ കിട്ടിയിരുന്നു. 2006ല്‍ ചെന്നൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആംസ്ട്രോങ്ങ് തമിഴ്നാട്ടിലാകെ അറിയപ്പെട്ടത്.
ആംസ്ട്രോങ്ങ് അഭിഭാഷകനാണ്. നല്ല രാഷ്‌ട്രീയ സ്വാധീനവും ജനപിന്തുണയും ഉള്ള നേതാവാണ്. ദളിതരുടെ മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച അംബേദ് കര്‍ ആരാധകനുമാണ്. വടക്കന്‍ ചെന്നൈയില്‍ യുവാക്കള്‍ക്കിടയില്‍ ആംസ്ട്രോങ്ങിന് നല്ല സ്വാധീനമുണ്ട്.
കോടികള്‍ തട്ടിച്ച ധനകാര്യസ്ഥാപനത്തെ എതിര്‍ത്തത് ആംസ്ട്രോങ്ങിന്റെ കൊലയ്‌ക്ക് കാരണമായി
ബിഎസ്പി സംസ്ഥാനനേതാവ് കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകം പ്രതികാരമാണെന്ന് തമിഴ്നാട് പൊലീസ്. ആര്‍കോട്ട് സുരേഷ് എന്ന ഗുണ്ടാനേതാവിനെ കൊന്നതിന് അനുയായികള്‍ പകരം ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നതാണ് പൊലീസ് ഭാഷ്യം.
ദളിതനും വെല്ലൂര്‍ സ്വദേശിയുമായ ആര്‍കോട്ട് സുരേഷിന് പേരാമ്പൂരില്‍ നല്ല പിന്തുണ ഉണ്ടായിരുന്നെങ്കിലും കെ. ആംസ്ട്രോങ്ങുമായി രസച്ചേര്‍ച്ചയില്ലായിരുന്നുവെന്ന് പറയുന്നു. സെപ്തംബര്‍ 2020നും മെയ് 2022നും ഇടയില്‍ തമിഴ്നാട്ടിലെ ഒരു ലക്ഷം ഉപഭോക്താക്കളെ വഞ്ചിച്ച് ഒരു കുറിക്കമ്പനി 2438 കോടി രൂപയുമായി മുങ്ങിയിരുന്നു. ഈ തട്ടിപ്പു ധനകാര്യ സ്ഥാപനവുമായി ആര്‍കോട്ട് സുരേഷിന് നല്ല ബന്ധമായിരുന്നു.
പണം നഷ്ടപ്പെട്ട പലരെയും ആംസ്ട്രോങ്ങ് പിന്തുണച്ചിരുന്നു. അവരുടെ പണം തിരികെ വാങ്ങിക്കൊടുക്കാമെന്ന് ആംസ്ട്രോങ്ങ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സുരേഷ് ഈ ധനകാര്യസ്ഥാപനത്തെ പിന്തുണയ്‌ക്കുന്ന നിലപാടാണ് എടുത്തിരുന്നത്. ജയപാല്‍ എന്ന ഒരു ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘം ഒരു നാള്‍ സുരേഷിനെ കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകം നടത്തിയത് ആംസ്ട്രോങ്ങിന്റെ നിര്‍ദേശപ്രകാരമാണെന്ന് ശ്രുതി പരന്നിരുന്നു. കൊലപാതകം നടത്തിയ ജയപാല്‍ ഇപ്പോള്‍ ജയിലിലാണ്. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയത് സുരേഷിന്റെ സഹോദരനും ഗുണ്ടാനേതാവുമായ ബാലു ആണ്. ബാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബാലു ഉള്‍പ്പെടെ ആകെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന നാഗേന്ദ്രനാണ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്താന്‍ ബാലുവിനെ സഹായിച്ചതെന്നും കരുതുന്നു.
വെള്ളിയാഴ്ച രാത്രി അനുയായികളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗുണ്ടകള്‍ കൊടുവാളുമായി ആക്രമിച്ചത് വെട്ടേറ്റ ആംസ്ട്രോങ്ങിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പക്ഷെ ആംസ്ട്രോങ്ങിനെ ക്രിമിനല്‍ കുറ്റങ്ങളുടെ ഒരു ഭൂതകാലം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ചെന്നൈയില്‍ മായാവതിയുടെ പാര്‍ട്ടിയുടെ സര്‍വ്വവും ആംസ്ട്രോങ്ങായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: