കൊച്ചി: റെയില്‍ പാളത്തില്‍ മരം ഒടിഞ്ഞു വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരമാണ് പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക് വീണത്.
കേസില്‍ പെട്ടു കിടക്കുന്ന ഭൂമിയാണിത്. റെയില്‍വെയുടെ വൈദ്യുതി ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു.
വലിയ ശബ്ദത്തോടെയാണ് മരം വീണതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. എന്നാല്‍ അപായം ഉണ്ടായില്ല.
മഴയില്‍ മരം നനഞ്ഞു കുതിര്‍ന്നിരുന്നതിനാല്‍ തീ ആളിക്കത്തിയില്ല. ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: