ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡ് താരം ഇറ്റലിയുടെ യാനിക് സിന്നര്‍ മുന്നോട്ട്. പുരുഷ സിംഗിള്‍സില്‍ ഓസ്‌ട്രേലിയന്‍ താരം അലെക്‌സ് ഡി മിനോറും മുന്നേറി. ലൂകാസ് പ്യൂയില്ലി മൂന്നാം റൗണ്ട് മത്സരത്തില്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് അലെക്‌സ് ഡി മിനോറിന് നാലാം റൗണ്ടിലേക്ക് വാക്കോവര്‍ ലഭിക്കുകയായിരുന്നു.
രണ്ടാം റൗണ്ടില്‍ ഭാരത താരം സുമിത് നാഗലിനെ തോല്‍പ്പിച്ച മിയോമിര്‍ കെച്ച്മാനോവിച്ചിനെ പരാജയപ്പെടുത്തിയാണ് യാനിക് സിന്നര്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്നറുടെ വിജയം. ഒന്നാം സീഡ് താരമായ സിന്നര്‍ വമ്പന്‍ ആധിപത്യത്തോടെയാണ് വിജയിച്ചത്. സ്‌കോര്‍: 6-1, 6-4, 6-2. പ്രീക്വാര്‍ട്ടറില്‍ അമേരിക്കയുടെ ബെല്‍ട്ടണ്‍ ഷെല്‍ട്ടന്‍ ആണ് സിന്നറുടെ എതിരാളി.
കാമറോന്‍ നോരിയെ നാലാം സീഡ് താരം അലക്‌സാണ്ടര്‍ സ്വരേവ് ആണ് തോല്‍പ്പിച്ചത്. തകര്‍പ്പന്‍ ആധിപത്യത്തോടെ മുന്നേറിയ സ്വരേവ് മൂന്നാം സെറ്റില്‍ വലിയ വെല്ലുവളിയാണ് നേരിട്ടത്. ടൈബ്രേക്കറിലേക്ക് പോയ സെറ്റ് ഏറെ നേരം നീണ്ടു നിന്നു. സ്‌കോര്‍: 6-4, 6-4, 7-6(17-15)
മൂന്നാം റൗണ്ടിലെ വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ യലേന ഓസ്ടപെങ്കോ വമ്പന്‍ വിജയമാണ് നേടിയത്. അമേരിക്കയുടെ ബെര്‍ണാര്‍ഡ പേരയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റ് വിജയമാണ് യലേന നേടിയത്. സ്‌കോര്‍: 6-1, 6-3
വനിതാ സിംഗിള്‍സില്‍ നടന്ന മറ്റൊരു പോരാട്ടത്തില്‍ ബാര്‍ബോറ ക്രെയ്‌സിക്കോവയ്‌ക്ക് വാക്കോവര്‍ ലഭിച്ചു. താരത്തെ എതിരിടാനെത്തിയ ജെസ്സീക്ക ബൗസാസ് മാനീറോ മത്സരത്തിനിടെ പരിക്കേറ്റ് പിന്‍മാറി. ഇതാണ് ബാര്‍ബോറയുടെ വിതയത്തിലേക്ക് തുറന്ന വാദില്‍.
മറ്റൊരു മത്സരത്തില്‍ അന്ന കലിന്‍സ്‌കായ വിജയിച്ചു മുന്നേറി. 17-ാം സീഡ് താരമാണ് കലിന്‍സ്‌കായ. 15-ാം സീഡായി കളിച്ച ലിയുഡ്മിലാ സാംസോനോവയെ ആണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റിന്റെ വിജയമായിരുന്നു. സ്‌കോര്‍ 7-6(7-4), 6-2. ലിയുഡ്മില സാംസോനോവയാണ് കാലിന്‍സ്‌കായയോട് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: