Business

“ബൈക്കിന്റെ സിലിണ്ടര്‍ കാണാനില്ലല്ലോ?”- സിഎന്‍ജിയിലോടുന്ന ബജാജ് ഫ്രീഡം ബൈക്കില്‍ അത്ഭുതം കൂറി ഗാഡ് കരി; ബൈക്ക് യാത്ര ചീപ്പാകും

ലോകത്തിലെ തന്നെ ആദ്യത്തെ സിഎന്‍ജിയില്‍ ഓടുന്ന ബൈക്ക് ബജാജ് പുറത്തിറക്കിയപ്പോള്‍ വേദിയില്‍ ബജാജ് എംഡി രാജീവ് ബജാജിനൊപ്പം ഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരിയും എത്തി. പ്രകൃതി വാതകത്തില്‍ ഓടുന്ന ഈ ബൈക്ക് പ്രകൃതിമലിനീകരണം കുറയ്ക്കും, ബൈക്കുപയോഗിക്കുന്ന പണച്ചെലവ് ഗണ്യമാം വിധം കുറയ്ക്കും. .

Published by

ന്യൂദല്‍ഹി: ലോകത്തിലെ തന്നെ ആദ്യത്തെ സിഎന്‍ജിയില്‍ ഓടുന്ന ബൈക്ക് ബജാജ് പുറത്തിറക്കിയപ്പോള്‍ വേദിയില്‍ ബജാജ് എംഡി രാജീവ് ബജാജിനൊപ്പം ഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരിയും എത്തി. പ്രകൃതി വാതകത്തില്‍ ഓടുന്ന ഈ ബൈക്ക് പ്രകൃതിമലിനീകരണം കുറയ്‌ക്കും, ബൈക്കുപയോഗിക്കുന്ന പണച്ചെലവ് ഗണ്യമാം വിധം കുറയ്‌ക്കും. .

രാജീവ് ബജാജ് ഫ്രീഡം എന്ന് പേരിട്ട സിഎന്‍ജി ബൈക്ക് കാണിച്ചപ്പോള്‍ ഗാഡ്കരിയ്‌ക്ക് അത്ഭുതമായി. അദ്ദേഹം നോക്കിയപ്പോള്‍ ബൈക്കിന്റെ പുകക്കുഴല്‍ കാണാനില്ല. കുട്ടിയുടെ നിഷ്കളങ്കതയോടെ ഗാഡ് കരി ചോദിച്ചു:”ബൈക്കിന്റെ പുകക്കുഴല്‍ കാണാനില്ലല്ലോ രാജീവേ?”. അത് ശരിയാണ്. എത്ര നോക്കിയാലും ഈ ബൈക്കിന്റെ പുകക്കുഴല്‍ കണ്ടുപടിക്കുക പ്രയാസമാണ്. അത്ര മിടുക്കോടെയാണ് ഡിസൈനകത്ത് പുകക്കുഴല്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.

95000 രൂപ വിലയുള്ള ബൈക്കില്‍ പെട്രോളും സിഎന്‍ജിയും ഉപയോഗിക്കാനാവും. പെട്രോള്‍ വേണ്ടെങ്കില്‍ ഒരു സ്വിച്ചിട്ടാല്‍ സിഎന്‍ജിയിലേക്ക് മാറ്റാം. രണ്ട് ലിറ്റര്‍ പെട്രോള്‍ ടാങ്കും രണ്ട് കിലോ ഗ്യാസ് നിറയ്‌ക്കാവുന്ന സിഎന്‍ജി ടാങ്കും ഉണ്ട്. പെട്രോളില്‍ ലിറ്ററിന് 64 കിലോമീറ്ററാണ് മൈലേജ്. സിഎന്‍ജി ഒരു കിലോയ്‌ക്ക് 102 കിലോമീറ്റര്‍ ഓടാം. ഒരു കിലോ സിഎന്‍ജിക്ക് കേരളത്തില്‍ 86 രൂപ 50 പൈസയാണ്. പെട്രോള്‍ ലിറ്ററിന് 106 രൂപയാണ്. അങ്ങിനെയെങ്കില്‍ ഒരു മൈലേജ് വിപ്ലവം തന്നെ ഫ്രീഡം നടത്തും.

ഈ അത്ഭുത വാഹനം ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തതിന് നിതിന്‍ ഗാഡ് കരി രാജീവ് ബജാജിനെ അഭിനന്ദിച്ചു. ഇനി പെട്രോള്‍ ടാങ്കിന് പകരം എത്തനോള്‍ ടാങ്ക് വികസിപ്പിക്കാനും അദ്ദേഹം ഉപദേശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക