ഹരാരെ : സിംബാബ്വെക്ക് എതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം.സിംബാബ്വെ 13 റണ്‍സിന്റെ വിജയമാണ് നേടിയത്.
സീനിയര്‍ താരങ്ങളില്‍ മിക്കവരും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനായില്ല. 115 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 102 റണ്‍സ് എടുക്കാനെ കഴിഞ്ഞുളളൂ.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (31 റണ്‍സ്) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മെച്ചപ്പെട്ട ബാറ്റിംഗ് കാഴ്ച വച്ചത്. ഓപ്പണര്‍ ആയി ടി20 അരങ്ങേറ്റം നടത്തിയ അഭിഷേക് ശര്‍മ്മ റണ്‍സെടുക്കാതെ പുറത്തായി. മറ്റു അരങ്ങേറ്റക്കാര്‍ ആയ റിയാന്‍ പരാഗ് രണ്ട് റണ്‍സിനും ധ്രുവ് ജുറല്‍ ഏഴ് റണ്‍സിനും പുറത്തായി.
7 റണ്‍സ് എടുത്ത ഗെയ്ക് വാദ്, റണ്‍സ് എടുക്കാതെ റിങ്കു സിംഗ് എന്നിവരും പുറത്തായി.വാഷിംഗ്ടണ്‍ സുന്ദര്‍ 27 റണ്‍സുമായി പൊരുതി യെങ്കിലും ലക്ഷ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ കഴിഞ്ഞില്ല. അവസാന രണ്ട് ഓവറില്‍ 18 റണ്‍സ് ആയിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 19-ാമത്തെ ഓവറില്‍ ആകെ രണ്ട് റണ്‍ മാത്രമാണ് സുന്ദറിന് നേടാന്‍ ആയത്.
അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ വാഷിംഗടണ്‍ സുന്ദറിന് ബൗണ്ടറികള്‍ പായിക്കാനായില്ല. ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് എല്ലാവരും പുറത്തായി.ഇതോടെ ഇന്ത്യ 13 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടി. നാല് വിക്കറ്റുമായി രവി ബിഷ്ണോയി ആണ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. 25 പന്തില്‍ 29 റണ്‍സ് നേടിയ ക്ലൈവ് മദാന്‍ഡേ ആണ് സിംബാവെയെ നൂറ് കടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: