കോട്ടയം: മൂന്നിലവ് പഞ്ചായത്തിലെ കുളത്തുക്കടവില് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്ലാസ്റ്റിക് കുഴിച്ചുമൂടിയെന്ന പരാതി പരിശോധിക്കാന്‍ പരാതിക്കാരനോട് രണ്ടേമുക്കാല്‍ ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം. ഇത്രയും തുക ആവശ്യപ്പെട്ടത് പരാതി പിന്വലിപ്പിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നു. പത്തടി താഴ്ചയില്‍ കുഴിയെടുത്ത് പരിശോധിക്കുന്നതിനും പിന്നീട് അത് മൂടുന്നതിനും ഇത്രയും തുക വേണ്ടിവരുമെന്നാണ് പഞ്ചായത്ത് പറയുന്നത്. പരാതിക്കാരന് പറയുന്നതുപോലെ മാലിന്യം കുഴിച്ചു മൂടിയിട്ടില്ലെങ്കില്‍ ഇത്രയും തുക പഞ്ചായത്തിനു വഹിക്കാനാവില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. കുളത്തുക്കടവ് പാറക്കല്‍ ജോണ്‍സന്റെ പരാതിയിലാണ് പണം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കുഴിച്ചു മൂടിയിട്ടുണ്ടെന്ന് പരാതിപ്പെട്ട ജോണ്സണ് പരിശോധനയ്ക്ക് ആവശ്യമായ തുക അടക്കാമെന്നും അറിയിച്ചിരുന്നു. മാലിന്യം കണ്ടെത്തിയാല്‍ ചെലവാക്കിയ തുക തിരികെ നല്‍കണമെന്നും ജോണ്സണ് പറഞ്ഞിരുന്നു. ആശുപത്രി മുറ്റത്ത് കുടുംബശ്രീ ശേഖരിച്ചുവച്ചിരുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഇട്ടുമൂടിയശേഷമാണ് ടൈല്‍ പാകിയതെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: