ന്യൂദല്‍ഹി: വാനോളം പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയില്‍ തുടര്‍ച്ചായി തന്റെ ഏഴാമത്തെ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. ഇതോടെ ആറ് സമ്പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും ഉള്‍പ്പെടെ ഏഴ് ബജറ്റുകള്‍.
അടുത്ത പാര്‍ലമെന്‍റ് സമ്മേളനം ജൂലൈ 22 മുതൽ ആരംഭിക്കും. 2024 ജൂലൈ 22 മുതൽ ആഗസ്ത് 12 വരെ ബജറ്റ് സമ്മേളനം നടക്കും. സര്‍ക്കാരിന്റെ ശുപാർശക്ക് രാഷ്‌ട്രപതി അംഗീകാരം നൽകി..മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ്. അതിനാല്‍ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. സര്‍ക്കാരിന്റെ നയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പ്രതിഫലനവും ഈ ബജറ്റിൽ ഉണ്ടാകും. മാത്രമല്ല, ഈ ബജറ്റില്‍ ചരിത്രപരമായ ചുവടുവെയ്‌പുകള്‍ ഉണ്ടാകുമെന്ന് ഈ ബജറ്റില്‍ ചരിത്രപരമായ ചുവടുവെയ്‌പുകള്‍ ഉണ്ടാകുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചതോടെ ബിസിനസ്-രാഷ്‌ട്രീയ-സാമൂഹ്യ മേഖലകളിലെ വിദഗ്ധര്‍ക്ക് ആകാംക്ഷ ഏറുകയാണ്. ജനങ്ങളും ഉദ്വേഗഭരിതരാണ്.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുന്നോടിയായി 2024 ഫെബ്രുവരിയില്‍ നിര്‍മ്മല സീതാരാമന്‍ ഒരു ഇടക്കാല ബജറ്റ് അവതരിപ്പിച്ചു . എന്നാൽ ഇടക്കാല ബജറ്റായിരുന്നതിനാൽ കാര്യമായ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ല.ആ കുറവുകളെല്ലാം തീര്‍ത്ത്, പുതിയ സര്‍ക്കാരിന്റെ വരവറിയിക്കുന്ന ബജറ്റ് എന്ന നിലയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റിന് വലിയ പ്രാധാന്യം ഉണ്ട്.
ബജറ്റിന് മുന്നോടിയായി വിവിധ മേഖലകളിലെ പ്രമുഖരുമായി ധനമന്ത്രി ചർച്ച നടത്തിയിരുന്നു. അടിസ്ഥാനസൗകര്യവികസനം, പുനരുപയോഗഊര്‍ജ്ജം തുടങ്ങിയ മേഖലകള്‍ക്ക് വീണ്ടും വലിയ പ്രാധാന്യം ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക വളർച്ചയ്‌ക്കും ഉതകുന്ന പദ്ധതികള്‍ ബജറ്റില്‍ ഉണ്ടാകും. മൂന്നാം മോദി സർക്കാരിന്റെ ‘വിക്ഷിത് ഭാരത്’ എന്ന വിഷൻ കേന്ദ്രീകരിച്ചായിരിക്കും ബജറ്റ് അവതരണം എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: