തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലാത്തവരുടെ എണ്ണം ആരാഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തി. തൊഴിലില്ലാത്തവര്‍ ആകെ എത്ര പേരുണ്ടെന്നവിന് സര്‍ക്കാരിന്റെ കയ്യില്‍ കണക്കില്ലെന്നാണ് നിയമസഭയില്‍ മറുപടി പറഞ്ഞ മന്ത്രി ശിവന്‍കുട്ടി അറിയിച്ചത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവരം മാത്രമേ സര്‍ക്കാരിന്റെ കൈവശമുള്ളൂ. 2024 മാര്‍ച്ച് 31 വരെ 256 ലക്ഷം പേര് തൊഴിലിനായി എംപ്ലോയ്മെന്റ് എക്സ് ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം അടുത്തിടെ പുറത്തിറങ്ങിയ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം 15- 29 പ്രായപരിധിയിലുള്ളവരുടെ കാര്യത്തില്‍ കേരളം തൊഴിലില്ലായ്മയുടെ പട്ടികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
തൊഴിലാളി ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍, കേരളം ഇപ്പോഴും വടക്ക്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പിന്നിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ അനുസരിച്ച്, രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 2022-2023 ല്‍ 50.5% തൊഴിലാളി ജനസംഖ്യാ അനുപാതം നേടിയ കേരളം 23-ാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ ബിഹാര്‍, ഡല്‍ഹി, ഗോവ, ഹരിയാന, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: