തിരുവനന്തപുരം: റോഡിലിറങ്ങിയാല്‍ മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ ചെമ്പരത്തിപ്പൂ ചെവിയില്‍വച്ച് ചാടിച്ചാടി പോകേണ്ട അവസ്ഥയാണ് മലയാളികള്‍ക്കെന്ന് പ്രതിപക്ഷം.
ജീവന് കിട്ടിയാല്‍ കിട്ടി, തിരിച്ചുവന്നാല്‍ വന്നു. എന്ത് ഉറപ്പാണ് റോഡിലൂടെയുള്ള യാത്രകള്‍ക്കുള്ളതെന്നും പ്രതിപക്ഷം പരിഹസിച്ചു. എന്നാല്‍ റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിലുള്ള അനുമതി ചര്‍ച്ചയിലാണ് പ്രതിപക്ഷം തകര്‍ന്ന റോഡുകള്‍ വിഷയമായി ഉയര്‍ത്തിയത്.
പ്രതിപക്ഷത്തു നിന്നും നജീബ് കാന്തപുരമാണ് സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്. പ്രമേയ അവതാരകന് മണിച്ചിത്രത്താഴ് സിനിമയിലെ ഗംഗയാകുമെന്നാണ് പ്രതീക്ഷിച്ചത്. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ റോഡുകളുടെ പണി വച്ച് നോക്കുമ്പോള്‍, പക്ഷേ അദ്ദേഹം നാഗവല്ലിയാകുകയാണെന്ന് റോഡുകളുടെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി റിയാസും തിരിച്ചടിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: