കാലടി: ആധുനിക വനവത്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വച്ച് പിടിപ്പിക്കുന്ന വൃക്ഷത്തൈകള്‍ വരും തലമുറകള്‍ക്ക് വേണ്ടിയാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം- ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സ്വച്ഛതാ പഖ്വാടാ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ശ്രീ ശാരദ വിദ്യാലയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷത്തൈകള്‍ നടുന്നത് മണ്ണിനും, ജലശേഖരം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ്. ഇന്ന് മൃഗങ്ങളും മനുഷ്യരും തമ്മില്‍ യുദ്ധം നടക്കുകയാണ്.
അതിന് പരിഹാരമാകുന്നതിന് വനത്തില്‍ ഫലവൃക്ഷകള് നടണം. ചാമ്പ, പേരാ, കശുമാവ് തുടങ്ങിയ വയായിരിക്കണം വനത്തില്‍ നടേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
ശ്രീശങ്കരാചാര്യ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ശേഷം സ്കൂള്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ച സുരേഷ്ഗോപിയെ കരഘോഷാരവങ്ങളോടെയാണ് വിദ്യാര്‍ത്ഥികള്‍ വരവേറ്റത്. കുഞ്ഞുകുട്ടികള്ക്കരികില് തറയിലിരുന്ന് കുശലം പറഞ്ഞും ഫോട്ടോ എടുത്തും ഏറെനേരം ചിലവിട്ടശേഷമാണ് അദ്ദേഹം വേദിയിലേക്ക് കടന്നത്.
ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പള്ളി, ശ്രീശാരദ വിദ്യാലയ പ്രിന്‍സിപ്പാള്‍ ഡോ. ദീപ ചന്ദ്രന്, ശൃംഗേരി മഠം പ്രതിനിധി കെ.വി ശര്‍മ്മ, ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. ശങ്കര്‍, ചീഫ് ജന. മാനേജര്‍ ജോര്‍ജ് തോമസ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: