കൊച്ചി: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യുനാനി മെഡിസിന് ഇന്ന് സംഘടിപ്പിക്കുന്ന ദേശീയ കാര്‍ഡിയോളജി സമ്മേളനത്തിലേക്ക് ഡോ. എ.കെ. അജയ് രാഘവന് ക്ഷണം.
ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിക്കുന്ന ഏട്രിയല്‍ ഫിബ്രിലേഷന്‍ എന്ന ഹൃദ്രോഗാവസ്ഥയുടെ നേരത്തെയുള്ള രോഗനിര്‍ണയത്തിനും ചികിത്സയിലും ഹോമിയോപ്പതിയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ. അജയ് പ്രബന്ധം അവതരിപ്പിക്കും.
മോഡേണ്‍ മെഡിസിന്, ആയുര്‍വേദം, യുനാനി, നാച്ചുറോപ്പതി എന്നിവയിലെ വിദഗ്ധര്‍ ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട മറ്റു പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രാഘവന്‍സ് ഹോമിയോ ക്ലിനിക്കിലെ കാര്‍ഡിയോളജി സ്പെഷ്യല്‍ ഒ.പി. വിഭാഗത്തിന്റെ ഡയറക്ടര്‍ ആണ് ഡോ. അജയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: