ബര്‍ലിന്‍ : ഇറ്റാലിയന്‍ എയര്‍ലൈനായ ഇറ്റയെ (ഇറ്റാലിയ ട്രാന്‍സ്പോര്‍ട്ടോ എയ്റോ ഇറ്റ) ലുഫ്താന്‍സ ഏറ്റെടുക്കും. യൂറോപ്യന്‍ യൂണിയന് കമ്മീഷന് അനുവാദം നല്കി.
ഇറ്റയില്‍ 4,500 ജീവനക്കാരുണ്ട്. ലുഫ്താന്‍സ ഗ്രൂപ്പിന് ഏകദേശം 99,000 ജീവനക്കാരുമുണ്ട്. ബ്രാന്‍ഡുകള്‍ നിലനിര്‍ത്തി ലുഫ്താന്‍സ ഇതിനകം സ്വിസ്, ഓസ്ട്രിയന്‍, ബ്രസല്‍സ് എയര്‍വേയ്സ് എന്നിവ സംയോജിപ്പിച്ചിട്ടുണ്ട്. .
ലുഫ്താന്‍സയ്ക്ക് ഇറ്റാലിയന്‍ വിപണിയിലേക്ക് പ്രവേശനം ലഭിക്കുകയാണ് ഈ ഏറ്റെടുക്കലോടെ. ആദ്യ ഘട്ടത്തില്‍, 41 ശതമാനം ഓഹരികള്‍ ലുഫ്താന്‍സയ്ക്ക് ലഭിക്കും. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഏറ്റെടുക്കല്‍ സമ്പൂര്‍ണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: