Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്വാര്‍ട്ടര്‍- തുടക്കം തീപാറും; രാത്രി 9.30ന് സ്‌പെയിന്‍-ജര്‍മനി, രാത്രി 12.30ന് പോര്‍ച്ചുഗല്‍-ഫ്രാന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 12:26 am IST
in Football

സ്റ്റട്ട്ഗാര്‍ട്ട്: യൂറോ കപ്പ് 2024ല്‍ ഇന്ന് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കം. രാത്രി 9.30ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത് ആതിഥേയരായ ജര്‍മനിയും സ്‌പെയിനും.

ഇത്തവണത്തെ ഇതുവരെയുള്ള മത്സരങ്ങള്‍ വിലയിരുത്തിയാല്‍ ആരാധകരെ പിടിച്ചിരുത്തിയ രണ്ട് ടീമുകളാണ് ജര്‍മനിയും സ്‌പെയിനും. ഇതുവരെ തോല്‍വി അറിയാതെ മുന്നേറിവരാണ് രണ്ട് ടീമുകളും.

ഗ്രൂപ്പ് എയില്‍ നിന്നും ഹംഗറിയെയും സ്‌കോട്ട്‌ലന്‍ഡിനെയും തോല്‍പ്പിച്ച ജര്‍മനി മൂന്നാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങി. ഏഴ് പോയിന്റുമായി മുന്നേറിയ ജൂലിയന്‍ നാഗല്‍സ്മാന്റെ പ്രീക്വാര്‍്ടടറില്‍ നേരിട്ടത് ഡെന്‍മാര്‍ക്കിനെ. പുത്തന്‍ ജര്‍മനിയുടെ പ്രധാന പടയാളികളായ കായ് ഹവേര്‍ട്‌സും ജമാല്‍ മുസിയാലയും നേടിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിന്റെ കരുത്ത് മറികടന്നു. റഷ്യന്‍ ലോകകപ്പ് മുതല്‍ ടീം വലിയ തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരുന്നത്. 2014ല്‍ ലോകകിരീടം നേടിക്കൊടുത്ത പരിശീലകന്‍ യോക്കിം ലോയ്‌ക്ക് ശേഷം പരിശീലകര്‍ പലരെയും മാറിമാറി പരീക്ഷിച്ചു. ഒടുവില്‍ 36കാരനായ ജൂലിയന്‍ നാഗല്‍സിനെ മാസങ്ങള്‍ക്ക് മുമ്പ് ദൗത്യമേല്‍പ്പിച്ചു. താരത്തിന് കീഴില്‍ കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളും മികച്ച മുന്നേറ്റങ്ങളും കാഴ്‌ച്ചവച്ചാണ് ജര്‍മന്‍ ടീമിന്റെ മുന്നേറ്റം.

ജര്‍മനിയുടെ മണ്ണില്‍ നിന്നും നാലാംവട്ടവും യൂറോ കിരീടത്തില്‍ മുത്തമിടാനുള്ള തയ്യാറെടുപ്പിലാണ് സ്പാനിഷ് പട. ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയോട് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതിന് പിന്നാലെയെത്തിയ ഡാ ലാ ഫ്യുവെന്റെയ്‌ക്ക് കീഴിലാണ് സ്‌പെയിന്‍ ഒരുങ്ങിയിട്ടുള്ളത്. റോഡ്രിയും പെഡ്രിയും റൂസും നയിക്കുന്ന മദ്ധ്യനിരയ്‌ക്കൊപ്പം അല്‍വാരോ മൊറാട്ടയ്‌ക്ക് കീഴില്‍ വലിയ മികവിലാണ് ടീം. ആദ്യ റൗണ്ടില്‍ കടുത്ത ഗ്രൂപ്പിലായിരുന്നു സ്‌പെയിന്‍. നിലവിലെ ജേതാക്കളായ ഇറ്റലിയും ക്രൊയേഷ്യയും ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലെ എല്ലാ കളികളും ജയിച്ചു. അല്‍ബേനിയയെയും ഇറ്റലിയെയും 1-0ന് തോല്‍പ്പിച്ചപ്പോള്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.

പ്രീക്വാര്‍ട്ടറില്‍ ജോര്‍ജിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ നേടി തൊല്‍പ്പിച്ചുകൊണ്ടാണ് സ്‌പെയിന്‍ ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് എഫില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചെത്തിയ ടീം ആണ് പോര്‍ച്ചുഗല്‍.

യൂറോ ക്വാര്‍ട്ടറില്‍ ഇന്ന് രാത്രി 12.30നാണ് രണ്ടാം മത്സരം. കരുത്തരായ പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മിലാണ് ഏറ്റുമുട്ടുക. ഒപ്പത്തിനൊപ്പം കരുത്തള്ള ടീമുകളാണ് ഇരുവരും.

2016 യൂറോ കപ്പില്‍ ഫൈനലിലാണ് ഇരു ടീമുകളും കൊമ്പുകോര്‍ത്തിരുന്നു. അന്ന് ആന്റോയിന്‍ ഗ്രീസ്മാന്റെ മികവില്‍ മുന്നേറിയ ഫ്രാന്‍സിനെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ കിരീടം ചൂടി. ദിദിയര്‍ ദെഷാംപ്‌സിന് കീഴില്‍ ഫ്രഞ്ച് പട നടത്തിയ ആദ്യത്തെ മികച്ച മുന്നേറ്റമായിരുന്നു അത്. 2006 ലോകകപ്പ് ഫൈനല്‍ പ്രവേശത്തിന് ശേഷം ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ ടീം വര്‍ഷങ്ങളോളം വലിയ പ്രതിസന്ധി നേരിട്ട അവസ്ഥയിലാണ് 2012ല്‍ ദെഷാംപ്‌സ് ടീമിനെ ഏറ്റെടുക്കുന്നത്. 2014 ലോകകപ്പ് ഫുട്‌ബോളില്‍ ടീം മോശമല്ലാത്ത കുതിപ്പാണ് നടത്തിയത്. കരീം ബെന്‍സേമ ആയിരുന്നു അന്നത്തെ പ്രധാന താരം. പിന്നീടിങ്ങോട്ട് ടീമിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ നായകനായും പരിശീലകനായും ലോകകിരീടം നേടിയിട്ടുള്ള ദെസാംപ്‌സിന് നായകനായി യൂറോ കിരീടം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണ നടന്നുപോയ യൂറോ കപ്പില്‍ ദെസാംപ്‌സിന് കിട്ടാക്കനിയായിരിക്കുകയാണ്. അതിലേക്കുള്ള മുന്നേറ്റത്തിനിടെ സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്‌ക്ക് പരിക്കേറ്റത് തിരിച്ചടിയായി. പക്ഷെ ഇന്ന് താരം കളത്തിലിറങ്ങുമെന്നാണ് സൂചന.

മറുവശത്ത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ഇത് തന്റെ അവസാന യൂറോ കപ്പ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ പ്രായം 39ലെത്തിയ റോണോയ്‌ക്ക് ഒരിക്കല്‍ കൂടി യൂറോ കിരീടത്തില്‍ മുത്തമിടാന്‍ ഇതാണ് ഒരേയൊരു അവസരം.

Tags: Euro Cup QuarterSpain-GermanyPortugal-France
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂറോ കപ്പ് ക്വാര്‍ട്ടറില്‍ വിജയം കുറിച്ച നിമിഷം ഫ്രഞ്ച് താരങ്ങളായ തിയോ ഹെര്‍ണാണ്ടസും മൈക് മെയ്ഗ്നാനും ആഘോഷത്തില്‍
Football

യൂറോ കപ്പ് സെമിയില്‍ സ്‌പെയിനിന് ഫ്രഞ്ച് പട

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.