കാസര്‍കോട്: കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം 11, 12, 13 തീയതികളില്‍ കാസര്‍കോട് നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, സംഘാടക സമിതി ചെയര്മാന് കെ. ശശിധര ഐഎഎസ് (റിട്ട.), ജനറല്‍ കണ്‍വീനര്‍ പി. പീതാംബരന്, എന്‍ജിഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി സി. വിജയന്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത്, സെക്രട്ടറി വി. ശ്യാംപ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
11ന് രാവിലെ 10ന് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വിഷയ നിര്‍ണയ സമിതി യോഗം നടക്കും. ഉച്ചയ്ക്ക് 2ന് സംസ്ഥാന ഭാരവാഹിയോഗം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന് ഉദ്ഘാടനം ചെയ്യും. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. ശ്രീകുമാര്‍ അധ്യക്ഷനാകും. 12ന് ഗോപാല്‍ ചെട്ടിയാര്‍ നഗറില്‍ (കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍) നടക്കുന്ന സംസ്ഥാന സമ്മേളനം രാവിലെ 10ന് ബിഎംഎസ് അഖിലേന്ത്യ പ്രസിഡന്റ് ഹിരണ്മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടന സെക്രട്ടറി എം.പി. രാജീവന് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് യാത്രയയപ്പ്- അനുമോദനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്ശനന് ഉദ്ഘാടനം ചെയ്യും. 2ന് സാംസ്കാരിക സമ്മേളനം ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാബുരാജ് അധ്യക്ഷനാകും.
വൈകിട്ട് 4ന് നഗരത്തില്‍ പ്രകടനം നടക്കും. തുടര്‍ന്ന് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ആര്‍ആര്‍കെഎംഎസ് ദേശീയ സെക്രട്ടറിയും ഫെറ്റോ സംസ്ഥാന പ്രസിഡന്റുമായ എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. ഉപേന്ദ്ര സംബന്ധിക്കും. രാത്രി 7.30 മുതല്‍ കലാസന്ധ്യ.
13 ന് ശങ്കരഗൗഡ നഗറില്‍ (മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍) നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം രാവിലെ 8.30 ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. ആര്‍ആര്‍കെഎംഎസ് ദേശീയ ഉപാദ്ധ്യക്ഷന്‍ പി. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എ. പ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി. ദേവാനന്ദന് വരവ്- ചെലവ് കണക്കും അവതരിപ്പിക്കും.
തുടര്‍ന്ന് സംഘടനാ ചര്‍ച്ച നടക്കും. 11.30ന് സുഹൃദ് സമ്മേളനം ബിഎംഎസ് ദേശീയ നിര്‍വ്വാഹക സമിതി അംഗം സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികള്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കും. വൈകിട്ട് മൂന്നിന് ഭാരവാഹി തെരഞ്ഞെടുപ്പ്. 3.30ന് സമാപന സമ്മേളനം ബിഎംഎസ് സംഘടനാ സെക്രട്ടറി കെ. മഹേഷ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: