തിരുവനന്തപുരം: മാതൃഭൂമി തിരുവനന്തപുരം ലേഖകന്‍ പി.കെ. മണികണ്ഠന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്റെ ഭീഷണി. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവഹേളിക്കുന്ന തരത്തില്‍ ജയരാജന് സംസാരിച്ചുവെന്ന വാര്‍ത്ത മാതൃഭൂമി നല്‍കിയിരുന്നു. തന്നെയും പാര്‍ട്ടിയെയും അവഹേളിക്കാന്‍ മണികണ്ഠന് വാര്‍ത്ത കെട്ടിച്ചമച്ചതാണ്.
പി.കെ. മണികണ്ഠനെതിരെ നടപടി സ്വീകരിക്കാന്‍ മാതൃഭൂമി മാനേജ്മെന്റിനു പരാതി നല്‍കിയിട്ടുണ്ടെന്നും നടപടി ഉണ്ടായില്ലെങ്കില്‍ എന്തു ചെയ്യണമെന്നു തനിക്കറിയാമെന്നുമാണ് ജയരാജന്റെ ഭീഷണി.
തന്നെയും പാര്‍ട്ടിയെയും അവഹേളിക്കാന്‍ മണികണ്ഠന് വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നു പറഞ്ഞ ജയരാജന്, തനിക്കെതിരെ നിയമസഭയില്‍ സംസാരിക്കാനായി മണികണ്ഠന് ഒരു എം എല്‍ എ യെ സമീപിച്ചതായി നേരത്തേ വിവരം ലഭിച്ചിരുന്ന ആരോപണവും ഉന്നയിച്ചു. മാതൃഭൂമി വാര്‍ത്തക്കെതിരെ കോടതിയെയും പ്രസ് കൗണ്‍സിലിനെയും സമീപിക്കുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ താന്‍ സംസാരിച്ചതേയില്ലെന്നാണ് ജയരാജന്റെ വിശദീകരണം.
സി പി എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് ഏജന്റെന്നു താന്‍ വിളിച്ചതായി മാതൃഭൂമിയില്‍ വ്യാജ വാര്‍ത്ത കൊടുത്തതിനു പിന്നില്‍ പാര്‍ട്ടി പത്രത്തിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന് സംശയവും ജയരാജനുണ്ട്. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വിഷയം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായപ്പോള്‍ എം.സ്വരാജിന്റെ പേരു നിര്‍ദേശിച്ചത്് ജയരാജനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: