മണ്ണാര്‍ക്കാട്: ഗൂഗിള്‍ മാപ്പ് നോക്കി തമിഴ്നാട്ടില്‍ നിന്നും വന്ന വൈക്കോല്‍ ലോറി എടത്തനാട്ടുകരയില്‍ കുടുങ്ങി. കരുവാരകുണ്ടിലേക്ക് വന്ന ലോറിയാണ് ഇന്നലെ രാവിലെ എട്ടരയോടെ എടത്തനാട്ടുകര പൊന്‍പ്പാറ റോഡില്‍ കുടുങ്ങിയത്.
ഗൂഗിള്‍ മാപ്പ് നോക്കി അലനല്ലൂരില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് എടത്താനാട്ടുകരയില്‍ എത്തിയപ്പോള്‍ കരുവാരകുണ്ടിലേക്കുള്ള എളുപ്പ വഴിയായ പൊന്‍പാറ റോഡിലേക്ക് തിരിയാന്‍ നിര്‍ദേശം നല്കി. ഇതുപ്രകാരം 100 മീറ്റര്‍ കഴിഞ്ഞപ്പോഴേക്കും ഡ്രൈവര്‍ക്ക് പന്തികേട് തോന്നി. ഇടുങ്ങിയ റോഡായതിനാല്‍ മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന് മനസിലാക്കി തിരിച്ചുപോകാന്‍ ശ്രമിച്ചതോടെ വണ്ടിയുടെ ഒരു ഭാഗം ചെളിയില്‍ താഴ്ന്നു. പിന്നീട് ജെസിബി എത്തി കയര്‍കെട്ടി വലിച്ചെങ്കിലും കയര്‍ പൊട്ടി. പിന്നീട് ഇരുമ്പ് ചങ്ങല ഉപയോഗിച്ചാണ് കുഴിയില്‍ നിന്നും വലിച്ചെടുത്തത്.
കരുവരാകുണ്ടിലേക്ക് എളുപ്പമാര്‍ഗമാണെങ്കിലും വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ കഴിയില്ല. ഇടത്തോട്ട് തിരിഞ്ഞ് ആഞ്ഞിലങ്ങാടി വഴിയാണ് ലോറി കരുവാരകുണ്ടിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: