കോട്ടയം: ‘ഈ അധ്യാപകനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എസ്എഫ്ഐക്ക് അറിയാം. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന അധ്യാപകന് പഠിപ്പിക്കാന്‍ യോഗ്യനല്ല. അധ്യാപകനെ പുറത്താക്കണം. അതുവരെ സമരവുമായി മുന്നോട്ടു പോകും. അതിനു തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ പിടിച്ചുനിര്ത്തിയിരിക്കുന്ന എസ്എഫ്ഐക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും പറയും: ഇനി നമുക്കും നോക്കാം.
രണ്ടുകാലില്‍ അയാള്‍ ഈ ഇന്‍സ്റ്റിട്യൂഷന്റെ അകത്തു കയറില്ല. ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ചെയ്യാനുള്ള കഴിവും എസ്എഫ്ഐയ്ക്ക് ഉണ്ടെന്ന് മനസ്സിലാക്കിക്കൊ. ക്യാമ്പസില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയ സഖാവിനെ അകാരണമായി അടിക്കുകയായിരുന്നു. ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. കൊയിലാണ്ടിയിലെ പോലീസിന് നന്നായിട്ടറിയാം. ഞങ്ങള്‍ കയറാന്‍ തീരുമാനിച്ചത് സ്റ്റാഫ് സെക്രട്ടറിയുടെ മുറിക്കകത്തും പ്രിന്‍സിപ്പലിന്റെ മുറിക്കകത്തും ആണെങ്കില്‍ ഈ പോലീസുകാര്‍ മാത്രം മതിയാകില്ല .രണ്ട് ആംബുലന്‍സ് കൂടി പോലീസ് വിളിച്ചു വരുത്തേണ്ടി വരും, രണ്ടാളെയും കൊണ്ട് പോകാന്‍.’
കൊയിലാണ്ടി ഗുരുദേവ കോളേജ് ഒഫ് അഡ്വാന്‍സ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്കരനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് എസ് മോഹനന് നടത്തിയ ഭീഷണി പ്രസംഗമാണിത്. ഇതാണ് എസ്എഫ്ഐക്ക് മുന്‍തൂക്കമുള്ള കോളേജുകളുടെ അവസ്ഥ. എന്ത് ഉറപ്പിലാണ് നമ്മുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കുക?
പ്രതികരിക്കാൻ ഇവിടെ എഴുതുക: