Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ധനകമ്മിഷനില്ല: കേന്ദ്ര ഗ്രാന്റുകള്‍ മുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 02:52 am IST
in Kerala

ന്യൂദല്‍ഹി: കേരളത്തില്‍ പുതിയ സംസ്ഥാന ധനകാര്യ കമ്മിഷന്‍ രൂപീകരിക്കാത്തതിനാല്‍ പഞ്ചായത്തുകള്‍ക്കുള്ള കോടിക്കണക്കിനു രൂപയുടെ കേന്ദ്ര ഗ്രാന്റുകള്‍ നല്കാനാകാത്ത സ്ഥിതിയെന്ന് കേന്ദ്ര സര്‍ക്കാര്‍.

സംസ്ഥാന ധനകാര്യ കമ്മിഷന്‍ രൂപീകരിച്ച് വിവരം കൈമാറണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ വിവരങ്ങള്‍ സമര്‍പ്പിച്ചില്ലെന്നും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം കുറ്റപ്പെടുത്തി. ഇതുമൂലം കേരളത്തിലെ പഞ്ചായത്തുകള്‍ക്കായി 15-ാം കേന്ദ്ര ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ പ്രകാരം വിതരണം ചെയ്ത 5,337 കോടി രൂപയുടെ ഗ്രാന്റിന്റെ അടുത്ത ഗഡു നല്കാനാകാത്ത സ്ഥിതിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ മറ്റൊരുദാഹരണമായി പഞ്ചായത്തുകളുടെ ഗ്രാന്റ് നേടിയെടുക്കുന്നതിലെ വീഴ്ച.

14-ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റായി 2015-16 മുതല്‍ 2019-20 വരെ 3,774.20 കോടി രൂപയും 15-ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റായി 2020-21 മുതല്‍ 2026-27 വരെ 5,337 കോടി രൂപയും കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കി. ജൂണ്‍ 28 വരെ നല്കിയ തുകയുടെ കണക്കാണിത്. എന്നാല്‍ 2024 മാര്‍ച്ചിന് ശേഷം കേന്ദ്ര ഗ്രാന്റുകള്‍ അനുവദിക്കുന്നതിനുള്ള നിര്‍ബന്ധിത വ്യവസ്ഥയായ സംസ്ഥാന ധനകാര്യ കമ്മിഷന്‍ സംബന്ധമായ വിശദാംശങ്ങള്‍ പഞ്ചായത്തീരാജ് മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയിട്ടില്ലെന്ന് പ്രത്യേക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം അറിയിച്ചു.

15-ാം ധനകമ്മിഷന്റെ ശിപാര്‍ശ പ്രകാരമുള്ള ഗ്രാന്റ് പഞ്ചായത്തുകള്‍ക്കു നല്കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നതായി ചില മലയാള മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീഴ്ച വരുത്തിയത് കേരളമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ചൂണ്ടണ്ടിക്കാട്ടിയത്. മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ചെയര്‍മാനായി 2019ല്‍ രൂപീകരിച്ച ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ കാലാവധി 2021 ആഗസ്തില്‍ അവസാനിച്ചതാണ്. പുതിയ ധനകാര്യ കമ്മിഷനെ നിയമിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നു വര്‍ഷമായിട്ടും തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വരുത്തിയ ഗുരുതര വീഴ്ചയാണിത്.

15-ാം ധനകാര്യ കമ്മിഷന്‍ ശിപാര്‍ശകള്‍ പ്രകാരം എല്ലാ സംസ്ഥാനങ്ങളും ധനകാര്യ കമ്മിഷന്‍ രൂപീകരിക്കുകയും കമ്മിഷന്‍ ശിപാര്‍ശകളനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. സംസ്ഥാന ധനകാര്യ കമ്മിഷന്റെ നടപടികളെക്കുറിച്ച് 2024 മാര്‍ച്ചിലോ അതിനു മുമ്പോ സംസ്ഥാന നിയമസഭ മുമ്പാകെ വിശദീകരണ മെമ്മോറാണ്ടം സമര്‍പ്പിക്കണമെന്നതും നിര്‍ബന്ധമാണ്. 2024 മാര്‍ച്ചിന് ശേഷം സംസ്ഥാന ധനകാര്യ കമ്മിഷന്‍ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഗ്രാന്റുകള്‍ അനുവദിക്കാനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ വര്‍ഷം ജൂണ്‍ 11നും ജൂണ്‍ 24നും അയച്ച കത്തുകളിലൂടെ സംസ്ഥാന ധനകാര്യ കമ്മിഷന്‍ സംബന്ധമായ വിശദാംശങ്ങള്‍ നല്കാന്‍ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം കേരളത്തോട് വീണ്ടും അഭ്യര്‍ഥിച്ചിരുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തെ അണ്‍ടൈഡ് ഗ്രാന്റിന്റെ രണ്ടാം ഗഡു സംബന്ധിച്ച ഗ്രാന്റ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പരിശോധിച്ചു വരുന്നു. ഇതിനൊപ്പം 2024-25 സാമ്പത്തിക വര്‍ഷത്തെ ആദ്യഗഡു നല്കുന്നതിന് ധനമന്ത്രാലയത്തിന് ശിപാര്‍ശ നല്കിയിട്ടുണ്ടെന്നും പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.

Tags: Kerala GovernmentFinance Minister BalagopalFinance CommissionCentral grants will freeze
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.