തിരുവനന്തപുരം: പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബിന്റെ വിവാദ ഭൂമി ഇടപാടും ജപ്തിയും ഒത്തുതീര്‍പ്പാക്കി തലയൂരി. ഡിജിപി പണം തിരികെ നല്‍കാമെന്ന് സമ്മതിച്ച് പരസ്പര ധാരണയില്‍ പ്രശ്നം പരിഹരിച്ചു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പരാതിക്കാരന് ഉമര്‍ ഷെരീഫ് പറഞ്ഞു.
ഭാര്യയുടെ പേരിലുള്ള 10.5 സെന്റ് ഭൂമി വില്‍ക്കാനായി വാങ്ങിയ 33 ലക്ഷം രൂപയാണ് പലിശ സഹിതം മടക്കി നല്‍കിയത്. അഡ്വാന്‍സ് തുക തിരികെ നല്‍കാതെ വന്നതോടെയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. ബാങ്കില്‍ ബാധ്യത ഉണ്ടെന്ന വിവരം മറച്ചുവച്ചാണ് വില്ക്കാന് ശ്രമിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജപ്തിക്ക് കോടതി ഉത്തരവിട്ടത്. പണം കിട്ടിയെന്ന് പരാതിക്കാരന് കോടതിയെ അറിയിച്ചു. ജപ്തി ഒഴിവാക്കാന്‍ രമ്യഹര്‍ജി ഫയല്‍ ചെയ്തു.
അതേസമയം ബാങ്ക് ബാധ്യത മറച്ചുവച്ച് ഭൂമി വില്ക്കാന് ശ്രമിച്ചതും സാമ്പത്തിക തട്ടിപ്പിന് പരാതി നിലനില്‍ക്കെ ഡിജിപിക്ക് ഒരുവര്‍ഷം കൂടി നീട്ടി നല്കിയതും ക്രമക്കേടാണ്. പോലീസ് മേധാവിക്കെതിരെ വിശ്വാസ വഞ്ചനാകേസിലും സാമ്പത്തിക അട്ടിമറിയിലും കോടതി വിധി വരുന്നത് ആദ്യമാണ്. ആദായനികുതി വകുപ്പിന്റെ മാര്‍ഗരേഖ ലംഘിച്ചാണ് ചേംബറില്‍ വെച്ച് അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് അടക്കം കഴിഞ്ഞ മാസം 24 നാണ് പ്രവാസിയായ ഉമര്‍ ശരീഫ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: