വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് സംവാദത്തില്‍ താന്‍ ഏതാണ്ട് ഉറക്കത്തിലായിരുന്നുവെന്നും അതുകൊണ്ട് തിളങ്ങാനായില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ജൂണ്‍ 27ന് ഡൊണാള്‍ഡ് ട്രംപുമായി നടന്ന ടെലിവിഷന്‍ സംവാദത്തില്‍ ബൈഡന്റെ പ്രകടനം ദയനീയമായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട സംവാദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.
ട്രംപിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാനോ മറുപടി പറയാനോ തിരിച്ചടിക്കാനോ ബൈഡന് കഴിഞ്ഞില്ല. 81 കാരനായ അദ്ദേഹത്തിന് പലപ്പോഴും വാചകങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.
പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്ന് ട്രംപ് പരിഹസിക്കുകയും ചെയ്തിരുന്നു. സംവാദത്തിനുശേഷം ബൈഡനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.
അദ്ദേഹം മത്സരിച്ചാല്‍ ട്രംപ് പുഷ്പം പോലെ വിജയിക്കുമെന്നും പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും ഡെമോക്രാറ്റുകള്‍ക്കിടയില്‍ ശക്തമായ വികാരമുണ്ടായി. ഈ സാഹചര്യത്തിലാണ് സംവാദത്തില്‍ സംഭവിച്ചതിനെക്കുറിച്ച് വിശദീകരണവുമായി ബൈഡന് രംഗത്തെത്തിയത്.
ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനിടയില്‍ വളരെക്കുറച്ച് സമയമെ സംവാദത്തിന്റെ തയാറെടുപ്പിനായി തനിക്ക് ലഭിച്ചിരുന്നുള്ളുവെന്നും ബൈഡന് പറഞ്ഞു. ഇതൊരു ഒഴിവുകഴിവല്ല, ഒരു വിശദീകരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബൈഡനെ ഉറക്കംതൂങ്ങിയെന്ന് നേരത്തെ തന്നെ ട്രംപ് കളിയാക്കുമായിരുന്നു.
അത് യാഥാര്‍ത്ഥ്യമാകുന്ന കാഴ്ചയാണ് സംവാദത്തില്‍ കണ്ടത്. ബൈഡന് ഇപ്പോള്‍ ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ മത്സരരംഗത്ത് ഉറച്ചു നില്‍ക്കുമെന്നും പിന്മാറുന്ന പ്രശ്നമില്ലെന്നും ബൈഡന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: