കോഴിക്കോട്: വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് എസ്എഫ്ഐ അപമാനമാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പലിന്റെ മുഖത്തടിച്ചതും രണ്ട് കാലില്‍ നടത്തില്ല എന്ന് ഭീഷണിപ്പെടുത്തിയതും കാണിക്കുന്നത് ലക്ഷണമൊത്ത തെമ്മാടി കൂട്ടമായി എസ്എഫ്ഐ മാറിയെന്നാണ്.
എസ്എഫ്ഐ ക്രിമിനലുകള്‍ക്കെതിരെ പോലീസ് നിഷ്ക്രിയത്വം കാണിക്കുന്നത് നോക്കി നില്‍ക്കാനാവില്ലെന്നും ഇവരെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎം തയാറാവണമെന്നും പ്രഫുല്‍ കൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: