തിരുവനന്തപുരം: മുസ്ലിം സമുദായം ആകമാനം പിന്നോക്കാവസ്ഥയിൽ അല്ല. കേരളത്തിന്റെ ആദ്യ നിയമസഭയിൽ മുതൽ മുസ്ലിം സമുദായത്തിന് പ്രാതിനിധ്യം ഉണ്ട്.1967 ലെ ഇ. എം. എസ്സ് മന്ത്രിസഭ മുതൽ തന്നെ ഭരണത്തിൽ പങ്കാളിത്തവും ഉണ്ട് .മുസ്ലിങ്ങൾക്ക് വേണ്ടി അതി പ്രീണനം നടത്തി പരാജയപ്പെട്ട ഇടതുപക്ഷം ഇനിയെങ്കിലും തെറ്റ് തിരിച്ചറിയണമെന്ന് മുൻ പി എസ് സി ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണന്‍.
ഉത്തരവാദിത്വം വിസ്മരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി അഭിപ്രായ പ്രകടനം നടത്തുന്നത്. ഇന്ത്യൻ ഭരണഘടന നിർമ്മാണ വേളയിൽ നടന്ന ചർച്ചയിൽ മത സംവരണം പൂർണമായും നിരസിച്ചിരുന്നു. ഭരണഘടന ജാതി സംവരണം ആണ് വിഭാവന ചെയ്തത്. ജാതിയില്ലാ എന്ന് അവകാശപ്പെടുന്ന മുസ്ലിം സമുദായത്തിന് എങ്ങനെയാണ് സംവരണം അവകാശപ്പെടാൻ ആകുന്നത്. പാണക്കാട് തങ്ങൾ അടക്കം വരുന്ന സ്വാധീനശേഷിയും ധനാഢ്യതയും ഉള്ള മുസ്ലിങ്ങൾ ഉൾപ്പെടെയുള്ളവർക്കാണ് ഇന്ന് സംവരണം ലഭിക്കുന്നത്. മറ്റൊരു മതവിഭാഗത്തിനും ഈ ആനുകൂല്യം ഇല്ല. ഇതിനെക്കുറിച്ച് ഇനിയെങ്കിലും ചർച്ച ചെയ്യണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. കെ എസ് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
പട്ടികജാതി സമൂഹത്തിന് ലഭിക്കേണ്ടതായ 10% ത്തിന് പകരം 8% സംവരണം ലഭിക്കുമ്പോൾ ആണ് സംഘടിത വോട്ട് ബാങ്ക് ആയ മുസ്ലിം സമുദായത്തിന് അനർഹമായി 12%ലഭിക്കുന്നത്. ഹിന്ദു പിന്നോക്ക സമുദായങ്ങൾക്ക് കിട്ടേണ്ടതായ സംവരണമാണ് മുസ്ലിം സമുദായം കവർന്നെടുക്കുന്നത്. കേരളത്തിൽ ആനുകാലിക പരിതസ്ഥിതിയിൽ മുസ്ലിം പ്രീണനമാണ് ഇടത് വലതുമുന്നണികൾ ചെയ്യുന്നത്. ഇന്ന് ഇസ്ലാമിന്റെ താൽപര്യമാണ് ഇടതിന്റെ താല്പര്യമായി മാറിയിരിക്കുന്നത്.
ന്യൂനപക്ഷ പ്രീണനവും മത വർഗീയതയും ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആണ് തൽപരകക്ഷികൾ ശ്രമിക്കുന്നത്. മതസംവരണത്തിനെതിരായി ഹിന്ദു സംവരണ വിഭാഗങ്ങൾ രംഗത്തുവരണം. പരിവർത്തിത ക്രിസ്ത്യാനികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്നുള്ള മന്ത്രി കേളുവിന്റെ പ്രസ്താവന മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കാനുള്ളതാണ് എന്ന് അധ്യക്ഷ ഭാഷണത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ വി ബാബു പറഞ്ഞു.സാമൂഹ്യനീതി കർമ്മ സമിതി ചെയർമാൻ കെ.വി ശിവൻ സ്വാഗതമാശംസിച്ചു.
അഡ്വക്കേറ്റ് കെ എ. ബാലൻ (പ്രസിഡൻറ്,SC STഫെഡറേഷൻ), പാച്ചല്ലൂർ അശോകൻ (കളരി പണിക്കർ ഗണക കണിശ സഭ, സംസ്ഥാന പ്രസിഡണ്ട്), കോട്ടക്കകം ജയകുമാർ (കേരള വിശ്വകർമ സഭ സംസ്ഥാന സെക്രട്ടറി), ജഗതി രാജൻ (MBCFവൈസ് ചെയർമാൻ), വിഷ്ണുഹരി
(വിരാട് വിശ്വകർമ്മ സഭ സംസ്ഥാന പ്രസിഡൻറ്), പാച്ചല്ലൂർ ശ്രീനിവാസൻ (തണ്ടാൻ സർവ്വീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി), മോഹൻദാസ് (അഖിലേന്ത്യാ ചക്കാല സമുദായ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ), നടരാജൻ എളൂർ (ചെട്ടി സമുദായം), ശശികുമാർ
(വീരശൈവ മഹാസഭ), പി എസ് പ്രസാദ് (സംസ്ഥാന പ്രസിഡൻറ് അയ്യങ്കാളി ഹിന്ദു ചേരമർ മഹാസഭ), എസ് സുധീർ (സംസ്ഥാന ജന. സെക്രട്ടറി കുടുംബി ഫെഡറേഷൻ), ബാബുജി ഓലയിൽ (സംസ്ഥാന പ്രസിഡൻറ് കുടുംബി ഫെഡറേഷൻ), പ്രമോദ് തിരുവല്ല (പ്രസിഡൻറ് സനാതനധർമ്മ വിദ്യാപീഠം), കൃഷ്ണകുമാർ (വെള്ളാള മഹാസഭ), തഴവ സഹദേവൻ (കേരളാ പാണർ ഡവലപ്മെൻ്റ് സൊസൈറ്റി), ഇ.എസ്. ബിജു, കിളിമാനൂർ സുരേഷ് (ജില്ലാ പ്രസിഡണ്ട് ഹിന്ദു ഐക്യവേദി), സി.ബാബു, P.ജ്യോതീന്ദ്ര കുമാർ, സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരൻ
വഴയില ഉണ്ണി, ബിജു അറപ്പുര, നെടുമങ്ങാട്ശ്രീകുമാർ, പുഴനാട് വേണുഗോപാൽ,
കെ. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: