മുംബൈ: ഹിജാബ് നിരോധനത്തിനെതിരായ ഹരജി ബോംബെ ഹൈകോടതി തള്ളിയതോടെ വിദ്യാര്‍ത്ഥികളുടെ വസ്ത്ര ധാരണത്തില്‍ കര്‍ശന നിബന്ധനകളുമായി മഹാരാഷ്ട്ര ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജ്.
ടീഷര്‍ട്ട്, ജേഴ്സി, കീറിയ ഡിസൈനുള്ള ജീന്‍സ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ നിരോധിച്ചുള്ള ഡ്രസ് കോഡ് വ്യക്തമാക്കി പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കി.
‘ഡ്രസ് കോഡും മറ്റ് നിയമങ്ങളും’ എന്ന പേരിലാണ് കോളേജ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ജൂണ്‍ 27ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിദ്യാഗൗരി ലെലെ ഒപ്പിട്ട നോട്ടീസില്‍ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഫോര്‍മലും മാന്യവുമായ വസ്ത്രം ധരിക്കണം എന്നാണ് പറയുന്നത്. ഹാഫ് കൈ ഷര്‍ട്ടും ഫുള്‍ കൈ ഷര്‍ട്ടും ധരിക്കാം. പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ അല്ലെങ്കില്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കാം.
മതപരമായ ഒരു വസ്ത്രവും വിദ്യാര്‍ത്ഥികള്‍ ധരിക്കരുത്. നികാബ്, ഹിജാബ്, ബുര്‍ഖ, സ്റ്റോള്‍, തൊപ്പി, ബാഡ്ജ് തുടങ്ങിയവ കോളജില്‍ സജജീകരിച്ചിരിക്കുന്ന മുറിയില്‍ പോയി മാറ്റിയ ശേഷമേ ക്ലാസ്സില്‍ പ്രവേശിക്കാവൂ എന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ ടിഷര്‍ട്ട്, ജേഴ്സി, കീറിയ ഡിസൈനിലുള്ള ജീന്‍സ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിക്കരുതെന്നും വ്യക്തമാക്കുന്നു.
കോര്‍പ്പറേറ്റ് ലോകത്തേക്കുള്ള തയ്യാറെടുപ്പാണ് ഈ ഡ്രസ് കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. അഡ്മിഷന് സമയത്ത് തന്നെ ഡ്രസ് കോഡ് വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നുവെന്നും ഇപ്പോള്‍ എന്തിനാണ് അതിനെക്കുറിച്ച് ആശങ്ക ഉന്നയിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ അപമര്യാദയായി പെരുമാറിയ സംഭവങ്ങളും ഡ്രസ് കോഡ് കൊണ്ടുവരാന്‍ പ്രേരിപ്പിച്ചെന്ന് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: