പാലാ: ഈ മാസം 17 മുതല്‍ അമേരിക്കയിലെ ക്ലേവ് ലാന്‍ഡില്‍ നടക്കുന്ന പാന്‍ അമേരിക്കന്‍ മാസ്റ്റേഴ്സ് നീന്തല്‍ മത്സരത്തില്‍ 80 +, 70+ ഗ്രൂപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രൊഫ.കെ.സി. സെബാസ്റ്റ്യന്‍, ടി.ജെ.തോമസ് എന്നിവര്‍ പങ്കെടുക്കും.
9ന് ഇവര്‍ യാത്ര തിരിക്കും.50, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനങ്ങളിലാണ് മത്സരിക്കുന്നത്. ഈ ഇനങ്ങളില്‍ നടന്ന മുന്‍ മല്‍സരത്തിലെ സ്വര്‍ണം,വെള്ളി മെഡല്‍ ജേതാക്കളാണിവര്. നിരവധി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള പാലാ സ്വദേശികളും കോട്ടയം ജില്ലാ അക്വാറ്റിക് അസോസിയേഷന് ഭാരവാഹികളുമാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: