Football

നോഹ സദൗയി കേരള ബ്ലാസ്‌റ്റേഴ്‌സില്‍

മൊറോക്കോയില്‍ ജനിച്ച നോഹ, വിവിധ ലീഗുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്

Published by

കൊച്ചി: ഫോര്‍വേഡ് നോഹ സദൗയി ഇനി കേരള ബ്ലാസ്‌റ്റേഴ്‌സില്‍. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം കേരളാ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

2026 വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചത്. സദൗയിയുടെ വരവ് വരാനിരിക്കുന്ന സീസണുകളില്‍ ക്ലബിന്റെ മുന്നേറ്റ നിരയെ ശക്തിപ്പെടുത്തും.

മൊറോക്കോയില്‍ ജനിച്ച നോഹ, വിവിധ ലീഗുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. 2013-ല്‍ ഇസ്രായേല്‍ പ്രീമിയര്‍ ലീഗ് ക്ലബ് മക്കാബി ഹൈഫയില്‍ തുടങ്ങി നിരവധി സുപ്രധാന നീക്കങ്ങളിലൂടെയാണ് നോഹയുടെ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്.

. തുടര്‍ന്ന് മെര്‍ബത്ത് എസ്.സി, എന്‍പ്പി എസ്.സി, എം.സി ഔജ, രാജാ കാസബ്ലാങ്ക, എ.എസ് ഫാര്‍ എന്നീ ക്ലബ്ബുകളില്‍ കളിച്ചു. 2022 ല്‍ ഐഎസ്എല്‍ ക്ലബ്ബായ എഫ്സി ഗോവയില്‍ എത്തി.

ഐഎസ്എല്ലില്‍ 54 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് 30 കാരനായ നോഹ സദൗയി. കഴിഞ്ഞ രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും താരത്തിന്റെ പേരില്‍ രേഖപ്പെടുത്തിയിടുണ്ട് .

2021ല്‍ ദേശീയ ടീമില്‍ അരങ്ങേറിയ ശേഷം രാജ്യത്തിനായി നാല് മത്സരങ്ങള്‍ കളിച്ചു . 2021 ആഫ്രിക്കന്‍ നേഷന്‍സ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി-ഫൈനലുകളിലും ഫൈനലുകളിലും കളിച്ച് ,മൊറോക്കോയെ കിരീടത്തിലേക്ക് നയിക്കാനും താരം സഹായിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by