ഭോപ്പാല്‍:: മധ്യപ്രദേശ് സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാര്‍ ഇനിമുതല്‍ അറിയപ്പെടുക കുലഗുരു എന്ന പേരില്‍.. പേരുമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം
നല്കി.
രാജ്യത്തിന്റെ സംസ്കാരവും ഗുരുപാരമ്പര്യവുമായി ബന്ധപ്പെട്ടാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു.മറ്റ് സംസ്ഥാനങ്ങളും ഈ പേരുമാറ്റത്തോട് താല്പര്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളും ഈ പേരുമാറ്റം നടപ്പിലാക്കും. ഈ മാസം ഗുരുപൂര്‍ണിമ ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ പേരുമാറ്റം നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: