കണ്ണൂര്‍: കുളിക്കാനായി പുഴയില്‍ ഇറങ്ങിയ രണ്ട് കോളജ് വിദ്യാര്‍ഥിനികളെ കാണാതായി. ഇരിട്ടിയിലാണ് സംഭവം.
അഞ്ചരക്കണ്ടി സ്വദേശിനികളായ ഷഹര്‍ബാന, സൂര്യ എന്നിവരെയാണ് കാണാതായത്. സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ഇരുവരും ഇരിട്ടി പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു.
പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നു. പ്രദേശവാസികളും കാണാതായവര്‍ക്കായി തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: