ന്യൂഡല്‍ഹി: അഹങ്കാരികളെ ജനം കൈകാര്യം ചെയ്യുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചു എന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍. മൂന്നാംവട്ടവും തോറ്റുതുന്നംപാടിയ കോണ്ഗ്രസിനെക്കുറിച്ചാണോ മൂന്നാംവട്ടവും ഭരണത്തിലേറിയ ബിജെപി സഖ്യത്തെക്കുറിച്ചാണോ ഖാര്‍ഗെ ഇതു പറഞ്ഞതെന്നാണിപ്പോള്‍ സംശയം.
ഇത് കേട്ടുകൊണ്ടിരുന്ന കോണ്‍ഗ്രസ് അംഗങ്ങളില്‍ പോലും ആശയക്കുഴപ്പം മാറിയിട്ടില്ല. അവര്‍ കണ്ണാടി നോക്കുകയാണ്. ജനം ശിക്ഷിച്ച ആ അഹങ്കാരികള്‍ തങ്ങളല്ലേ?
പരാജയപ്പെട്ടത് മുതല്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഖാര്ഗെയുമടക്കമുള്ളവര് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രയോഗമാണ് അഹങ്കാരികളെ ജനം ശിക്ഷിച്ചുവെന്നത്. തങ്ങളാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചതെങ്കിലും ഭരണം തങ്ങള്‍ ബി.ജെപിക്കു വിട്ടുകൊടുത്തുവെന്നാണ് ഈ കോണ്‍ഗ്രസ് നേതാക്കള്‍ ഭാവിക്കുന്നതും കുട്ടി നേതാക്കളോട് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതും . പകല്‍ പോലുള്ള സത്യം മറച്ചുവയ്ക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് ഒരു തരം ആത്മരതി അനുഭവിക്കുകയാണ് കോണ്‍ഗ്രസ്. മൂന്നാം വട്ടവും തോറ്റപ്പോള്‍ കളി പോയ അവസ്ഥ. അതിന്റെ പ്രകടനങ്ങളാണ് ലോക്സ്സഭയില് രണ്ടു ദിവസവമായി കാണിച്ചു കൂട്ടുന്നതും. 50 സീറ്റ് കൂടുതല്‍ കിട്ടുകയും പ്രതിപക്ഷ നേതൃസ്ഥാനം കൈവരുകയും ചെയ്തപ്പോള്‍ ഇതെന്തൊരു മതിമറക്കലാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: