ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി നല്കവേ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കഴിഞ്ഞുപോയതെന്ന് മോദി പറഞ്ഞു. പരാജയം അംഗീകരിച്ച് ജനവിധി മാനിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് മെച്ചപ്പെടുമായിരുന്നു. പക്ഷെ, ശീര്ഷാസനത്തില് കിടക്കുന്ന തിരക്കിലാണവര്‍. പോരാത്തത്തിന് ബിജെപിയെ കോണ്‍ഗ്രസ് തോല്‍പ്പിച്ചുവെന്ന് ജനങ്ങളുടെ മുന്പില് വരുത്തി തീര്‍ക്കാനുള്ള പങ്കപ്പാടാണ് അവര്‍ കാണിക്കുന്നതെന്നും മോദി വിമര്‍ശിച്ചു
.ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും എന്‍ഡിഎ നേട്ടമുണ്ടാക്കി. ഒഡിഷയില്‍ സര്‍ക്കാരുണ്ടാക്കി. ആന്ധ്രയില്‍ എന്‍ഡിഎ ക്ലീന്‍ സ്വീപ് നേടി. സിക്കിമിലും അരുണാചലിലും ഭരണം നിലനിര്‍ത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വിജയം നേടി. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു. കേരളത്തിന്റെ എംപി ഇന്ന് നമ്മോടൊപ്പം ഇരിക്കുന്നുണ്ട്. വരുന്ന മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും എന്‍ഡിഎ വിജയം കൊയ്യും.
2014 മുതല്‍ പ്രതിപക്ഷത്ത് ഇരിക്കാനാണ് കോണ്‍ഗ്രസിനോട് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇന്നത്തെ പോലെ ബഹളം തുടരാനാണ് ജനവിധി. തുടര്‍ച്ചയായി മൂന്ന് വട്ടവും 100 തികയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 1984ന് ശേഷം പത്ത് ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ രാജ്യത്ത് നടന്നു. ഒരു തെരഞ്ഞെടുപ്പിലും 200 സീറ്റ് നേടാന്‍ കോണ്‍?ഗ്രസിന് കഴിഞ്ഞില്ല. ഇന്നും നൂറില്‍ താഴെയാണ് കോണ്‍ഗ്രസിന്റെ സീറ്റുനില.അഞ്ചു കൊല്ലം ബഹളമുണ്ടാക്കിയിരിക്കാനുള്ള ജനവിധിയാണ് കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ് വിജയിച്ചു എന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നോക്കുന്നത്. തോറ്റ കുട്ടിയെ സമാധാനിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. കോണ്‍ഗ്രസിലെ കുട്ടി തോല്‍വിയുടെ ലോക റെക്കോര്‍ഡ് നേടിയിരിക്കുന്നു.
നൂറില്‍ 99 അല്ല 543ല്‍ 99 ആണ് കോണ്‍ഗ്രസ് നേടിയതെന്നും അദ്ദേഹം പറഞ്ഞു.ഷോലെ സിനിമയിലെ ഡയലോഗ് പറഞ്ഞ് കോണ്‍ഗ്രസിനെ പരിഹസിച്ച നരേന്ദ്ര മോദി, ജനവിധി കോണ്‍?ഗ്രസ് അം?ഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിജയിച്ചു എന്ന് വ്യാജമായി തോന്നിപ്പിക്കരുത്. ജനവിധി കോണ്‍?ഗ്രസ് മനസിലാക്കാന്‍ ശ്രമിക്കണം. കോണ്‍ഗ്രസ് ‘പരജീവി’ പാര്‍ട്ടിയായി. സഖ്യകക്ഷികളെ ആശ്രയിച്ച് സീറ്റുകള്‍ നേടി. ഒറ്റയ്ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ ക്ഷീണം ഉണ്ടായി. കോണ്‍ഗ്രസ് രാജ്യത്ത് അരാജകത്വം പടര്‍ത്താന്‍ ശ്രമിക്കുകയാണ്. സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനും കോണ്‍ഗ്രസ് നോക്കുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കില്‍ കലാപത്തിന് കോണ്‍ഗ്രസ് തയ്യാറെടുത്തിരുന്നു. പരാതി പറഞ്ഞ് സഹതാപം നേടാനുള്ള കുട്ടിയുടെ ശ്രമം ഇന്നലെ സഭയില്‍ കണ്ടു. രാഹുലിന് ‘കുട്ടി ബുദ്ധി’ യാണ്. രാഹുല്‍ ഗാന്ധി അഴിമതി കേസില്‍ ജാമ്യത്തിലുള്ള നേതാവാണ്. സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞ നേതാവാണ്. ഒബിസി വിഭാഗത്തെ ആക്ഷേപിച്ചതിന് ശിക്ഷ കിട്ടിയെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിമര്‍ശിച്ചു
ണം അവന് 100ല്‍ അല്ല 99 നേടിയത്. 543ല്‍ ആയിരുന്നു 99 മാര്‍ക്ക്. പരാജയത്തിന്റെ റെക്കോര്‍ഡാണ് സ്വന്തമാക്കിയതെന്ന് ആ കുട്ടിയോട് ആരാണ് ഒന്ന് പറഞ്ഞുകൊടുക്കുക. ‘ കോണ്‍ഗ്രസിനെ മോദി പരിഹസിച്ചു. കോണ്‍ഗ്രസ് ഒരു പരാദസസ്യമായി മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ മാത്രം നിലനില്‍ക്കുന്ന ഗതികേടാണ് കോണ്‍?ഗ്രസിന്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും 26 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ട്. മുന്നണിയായി നില്‍ക്കുന്നയിടത്ത് അത് 50 ശതമാനമായി. അങ്ങനെ കോണ്‍ഗ്രസ് ഒരു പരാദജീവിയായി. പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: