ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തുടനീളം പ്രസംഗിച്ച കള്ളങ്ങള്‍ ലോക്സഭയില്‍ അവതരിപ്പിച്ച് നാണംകെട്ട് രാഹുല്‍.
അഗ്നിവീര്‍ പദ്ധതിയില്‍ സൈനിക സേവനം നടത്തുന്ന പട്ടാളക്കാര്‍ വീരമൃത്യൂ വരിച്ചാല്‍ ഒരു രൂപ പോലും കുടുംബത്തിന് നല്‍കില്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. അഗ്നിവീറുകാര്‍ക്ക് പെന്ഷന് പോലുമില്ല. മോദി അവരെ രക്തസാക്ഷികളായി കണക്കാക്കില്ലെന്നും ഒരു രൂപ പോലും നല്‍കില്ലെന്നും രാഹുല്‍ പറഞ്ഞു. ഇത്തരത്തില്‍ പച്ചക്കളം സഭയില്‍ പറയരുതെന്നായിരുന്നു കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.
തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുലിന്റെ ശ്രമം. പരിശീലന വേളയിലോ സുരക്ഷാ ദൗത്യത്തിനിടയിലോ വീരമൃത്യു വരിച്ചാല്‍ ആ സൈനികന്റെ കുടുംബത്തിന് ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നതെന്നും രാജ്നാഥ് സിങ് സഭയില്‍ അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഹുലിന്റെ വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടി രംഗത്തെത്തി. രാഹുല്‍ പറയുന്നത് കുടുംബത്തിന് ഒരു രൂപ പോലും സഹായം നല്‍കുന്നില്ലെന്നാണ്. എന്നാല്‍ കേന്ദ്ര പ്രതിരോധമന്ത്രി ആധികാരികമായി അറിയിച്ചിരിക്കുന്നത് ഒരു കോടി രൂപ ലഭിക്കുമെന്നാണ്. രാഹുലിനും കൂട്ടര്‍ക്കും ഈ വിവരം ലഭിച്ചതിന്റെ യാഥാര്‍ത്ഥ്യം അവര്‍ സഭയ്ക്ക് മുന്നില്‍ വെക്കണം. ഈ സഭ നുണ പറയാനുള്ള ഇടമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയാണെന്ന് അവര്‍ തെളിയിക്കണം. അല്ലെങ്കില്‍ ഈ സഭയോടും രാജ്യത്തോടും അഗ്നിവീര്‍ ജവാന്മാരോടും മാപ്പ് ചോദിക്കണം, അമിത് ഷാ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: