ടെക്സസ്: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ഒന്നാമതായി വെനസ്വേലയും രണ്ടാം ്സ്ഥാനക്കാരായി ഇക്വഡോറും ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വെനസ്വേല മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജമൈക്കയെ പരാജയപ്പെടുത്തിയപ്പോള്‍ ഇക്വഡോര്‍-മെക്സിക്കോ കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. കളിച്ച മൂന്ന് കളികളും ജയിച്ച് 9 പോയിന്റുമായാണ് വെനസ്വേല അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. ഇക്വഡോറിനും മെക്സിക്കോയ്ക്കും നാല് പോയിന്റ് വീതമുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയിലാണ് ഇക്വഡോര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ വെനസ്വേല കാനഡയെയും ഇക്വഡോര്‍ അര്‍ജന്റീനയെയും നേരിടും.
ബിയില്‍ ഇക്വഡോര്‍ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ മെക്സിക്കോ പുറത്തായി. മെക്സിക്കോ-ഇക്വഡോര്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോര്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും.
ജമൈക്കയ്ക്കെതിരായ കളിയില്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 49-ാം മിനിറ്റില്‍ എഡ്വേര്‍ഡ് ബെല്ലോ, 56-ാം മിനിറ്റില്‍ സലോമണ്‍ ഗിമിനെസ്, 85-ാം മിനിറ്റില്‍ റാമിറെസ് എന്നിവരാണ് വെനസ്വേലയ്്ക്കായി ഗോളടിച്ചത്.
ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ ഇക്വഡോറിനെതിരെ മെക്സിക്കോയ്ക്ക് ജയം അനിവാര്യമായിരുന്നു. ആദ്യപകുതിയില്‍ മെക്സിക്കോ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ഗോളിലെത്തിക്കാനായില്ല. മെക്സിക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും വിഎആര്‍ റിവ്യുവില്‍ അത് തിരുത്തപ്പെട്ടത് മെക്സിക്കോയുടെ പ്രതീക്ഷ തെറ്റിച്ചു. ഗില്ലെര്‍മോ മാര്‍ട്ടിനെസിനെ ഫെലിക്സ് ടോറസ് ഫൗള്‍ ചെയ്തതിന് പിന്നാലെയായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. ജമൈക്കയും മെക്സിക്കോയും ഗ്രൂപ്പ് ബിയില്‍ നിന്ന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: