തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദകോഴ്സുകള്‍ക്ക് തുടക്കമായി. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളുടെ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയര്‍ത്തുമെന്നും അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് നാല് വര്‍ഷ ബിരുദ കോഴ്സുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈജ്ഞാനിക മേഖലയിലെയും തൊഴില്‍ മേഖലകളിലെയും മാറ്റത്തിനനുസരിച്ച് അക്കാദമിക രീതികളും മാറണം. പഠനത്തോടൊപ്പം തൊഴിലും മുന്നോട്ട് കൊണ്ടു പോകാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു അധ്യക്ഷയായി. കേരള സര്‍വകലാശാല വിസി പ്രൊഫ. മോഹനന് കുന്നുമ്മല്‍, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി രാജന് വര്‍ഗീസ്, ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷന്‍ സുധീര്‍. കെ എന്നിവര്‍ സംബന്ധിച്ചു. നവാഗത വിദ്യാര്‍ത്ഥികള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസും തുടര്‍ന്ന് കലാപരിപാടികളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: