മലപ്പുറം : ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരത്തിലേറെയായി. ഇതില്‍ രോഗം ബാധിച്ച 238 പേരും വള്ളിക്കുന്ന് പഞ്ചായത്തിലാണ്. മേയ് 13ന് മൂന്നിയൂരില്‍ ഒരു വിവാഹച്ചടങ്ങില്‍ നല്കിയ വെല്‍കം ഡ്രിങ്കാണ് രോഗത്തിന്റെ ഉറവിടം.
ജൂണ്‍ എട്ടിനാണ് ആദ്യകേസ് വളളിക്കുന്ന് പഞ്ചായത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. ആശുപത്രിയില്‍ അഡ്മിറ്റായ കേസുകള്‍ ഇല്ല. തിങ്കളാഴ്ച അഞ്ച് സെക്കന്‍ഡറി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കാനാണു സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു.
മഴക്കാലം തുടങ്ങും മുമ്പ് 15 സെക്കന്‍ഡറി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പോള്‍ത്തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ വേണ്ടനടപടികള്‍ സ്വീകരിച്ചു. ക്ലോറിനേഷന് പ്രവര്‍ത്തനവും ഫീല്‍ഡ് വര്‍ക്കും നടത്തുന്നു. പഞ്ചായത്തിലെ കൊടക്കാട് എന്ന പ്രദേശത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: