ഇടുക്കി : ബീഫ് കറിയുടെ അളവ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചെന്ന് പരാതി.ആറ് മാസം മുമ്പാണ് ഈ ഹോട്ടലില്‍ നിന്ന് അക്രമികള്‍ ബീഫ് കഴിച്ചതത്രെ.
ഇതിന്റെ അളവ് കുറഞ്ഞെന്ന് ആരോപിച്ചാണ് ഞായറാഴ്ച ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചത്.ഇടുക്കി ഉടുമ്പന്‍ചോല ടൗണില്‍ പ്രവര്‍ത്തിക്കുന്ന മരിയ ഹോട്ടല്‍ ഉടമ വാവച്ചന് മാണിക്കാണ് മര്‍ദനമേറ്റത്.
മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഉടുമ്പന്‍ചോല പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: