ന്യൂദല്‍ഹി: സംപ്രതി വാര്‍ത്താഃ ശ്രൂയംതാം എന്ന ആമുഖത്തോടെ രാജ്യത്ത് ആകാശവാണിയില്‍ സംസ്കൃത പ്രക്ഷേപണം ആരംഭിച്ചിട്ട് അമ്പതാണ്ട് പിന്നിട്ട ദിവസമായിരുന്നു ഇന്നലെ. 1974 ജൂണ്‍ 30ന് രാവിലെ ഒന്‍പതിനാണ് 1936ല്‍ ആരംഭിച്ച ആകാശവാണിയുടെ ചരിത്രത്തിലാദ്യമായി സംസ്കൃത വാര്‍ത്ത പ്രക്ഷേപണം ചെയ്തത്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയ റേഡിയോ പരിപാടിയായ ‘മന് കി ബാത്ത്’ പുനരാരംഭിച്ചപ്പോള്‍ ആകാശവാണിയിലെ സംസ്കൃത പ്രക്ഷേപണത്തിന്റെ സുവര്ണജയന്തിയെപ്പറ്റി പരാമര്‍ശിച്ചു. പുരാതന ഭാരതീയ വിജ്ഞാനത്തിലും ശാസ്ത്രത്തിലും സംസ്കൃതത്തിനുള്ള പ്രധാന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ ദേവഭാഷയിലേക്ക് അടുപ്പിക്കുന്നതിനും ആകാശവാണി നടത്തുന്ന നിരന്തര ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സംസ്കൃതത്തോടെ ഏറെ ആദരവ് കാട്ടേണ്ടതുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി സംസ്കൃതഭാഷയെ കൂട്ടിയിണക്കണം. അത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ബെംഗളൂരുവിലെ കബ്ബണ്‍ പാര്‍ക്കില്‍ എല്ലാ ഞായറാഴ്ചകളിലും ഒത്തുചേരുന്ന സംസ്കൃത വാരാദ്യം വലിയ മാതൃകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അദ്ധ്യാപികയായ സമഷ്ടി ഗബ്ബി വെബ്സൈറ്റിലൂടെ ആരംഭിച്ച ഈ പരിപാടിയില്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ ഒത്തുചേരുകയും സംസ്കൃത ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നു. സമഷ്ടി ഗബ്ബി ചൂണ്ടിക്കാട്ടുന്നത് സംസ്കൃത ഭാഷയുടെ വഴിയേ സഞ്ചരിക്കാനുള്ള വലിയ സാധ്യതയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: