India

മണിപ്പൂരില്‍ കുത്തിത്തിരുപ്പുണ്ടാക്കിയ ഒരു വില്ലനെ കിട്ടി; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Published by

 

മണിപ്പൂരില്‍ മെയ്തികളെ കുത്തിപ്പൊക്കി അക്രമത്തിന് പ്രേരിപ്പിച്ച ഒരു വില്ലനെ കണ്ടെത്തി. യുകെയില്‍ ഒരു സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്ന അധ്യാപകനാണ് ഇതിന് പിന്നില്‍. തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലൂടെ മെയ്തി വിഭാഗത്തെ കുത്തിപ്പൊക്കുകയും അവരുടെ സംസ്കാരമെല്ലാം പറഞ്ഞ് അവരെ ഇന്ത്യന്‍ സേനയെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ഈ പ്രൊഫസറെ അറസ്റ്റ് ചെയ്യാന്‍ ലുക്കൗട്ട് നോട്ടീസിറക്കി.

ഇംഫാല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഉദയ് റെഡ്ഡി എന്നാണ് പ്രൊഫസറുടെ പേര്. ബര്‍മിംഗ് ഹാം യൂണിവേഴ്സിറ്റിയിലാണ് പഠിപ്പിക്കുന്നത്.ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളാണോ മതപരിവര്‍ത്തന ലോബികളാണോ എന്‍ജിഒകളാണോ ഇയാള്‍ക്ക് പിന്നില്‍ എന്ന് അറിവായിട്ടില്ല.

ഇയാള്‍ കാനഡയില്‍ ഖലിസ്ഥാന്‍ വാദികളെയും ഇന്ത്യയ്‌ക്കെതിരെ പ്രകോപിപ്പിക്കുന്നുണ്ട്. രാജ്യവിരുദ്ധപ്രവര്‍ത്തനമായതിനാല്‍ ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തി. ഇയാളുടെ അനുയായികളും ഇതേ പ്രവര്‍ത്തിയാണ് ചെയ്യുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക