ഛണ്ഡിഗഡ്: ഖാലിസ്ഥാന്‍ ഭീകരന് ലഖ്ബീര്‍ സിങ് ലണ്ഡയുടെ സഹായികള്‍ പഞ്ചാബില്‍ അറസ്റ്റില്‍. കാനഡയിലുള്ള ലണ്ഡയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ടിരുന്ന അഞ്ച് പേരാണ് പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ച് വിദേശ നിര്‍മിത പിസ്റ്റളുകളും കണ്ടെടുത്തതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.
രണ്ടാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. അതിര്‍ത്തിയിലൂടെ ആയുധങ്ങളും മയക്കുമരുന്നുകളും കടത്തല്‍, കൊള്ള, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ്. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഭീകരവാദവും വച്ചുപൊറുപ്പിക്കില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷമാണ് ലണ്ഡയെ ഖാലിസ്ഥാന്‍ ഭീകരനായി പ്രഖ്യാപിച്ചത്. മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് ആക്രമണത്തിന്റെ സൂത്രധാരനാണ് ഇയാളെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. 2022 ഡിസംബറില്‍ തരണ്‍ താരണ് ജില്ലയില്‍ സര്‍ഹാലി പോലീസ് സ്റ്റേഷനില്‍ നടന്ന ആക്രമണത്തിലും പങ്കാളിയായിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: