തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ സ്വന്തം കേസ് നടത്താന്‍ വൈസ് ചാന്‍സലര്‍മാര്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍ നിന്നും ചെലവിട്ടത് 1.13 കോടി രൂപ. സുപ്രീംകോടതിവിധിയെ തുടര്‍ന്ന് വിസിമാരുടെ നിയമനങ്ങള്‍ അസാധുവാക്കിയത് ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചതിനാണ് വൈസ് ചാന്‍സലര്‍മാര്‍1.13 കോടിരൂപ സര്‍വകലാശാലകളുടെ ഫണ്ടില്‍ നിന്നും ചെലവിട്ടത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍ നല്കിയ മറുപടിയിലാണ് കണക്കുകള്‍ പുറത്തായത്.
കണ്ണൂര്‍ വിസി ആയിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്‍ 69 ലക്ഷം, കുഫോസ് വിസിയായിരുന്ന ഡോ. റിജി ജോണ്‍ 36 ലക്ഷം, സാങ്കേതിക സര്‍വകലാശാല വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീ ഒന്നര ലക്ഷം, കാലിക്കറ്റ് വിസി ഡോ.എം. കെ. ജയരാജ് 4.25 ലക്ഷം, കുസാറ്റ് വിസി ഡോ.കെ.എന്‍. മധുസൂദനന്‍ 77,500, മലയാളം സര്‍വകലാശാല വിസിയായിരുന്ന ഡോ.വി. അനില്‍കുമാര്‍ ഒരു ലക്ഷം, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസി ഡോ. മുബാറക് പാഷ 53,000 എന്നിങ്ങനെയാണ് സര്‍വകലാശാല ഫണ്ടില്‍ നിന്നും ചെലവിട്ടത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍ നിന്ന് ഇതുവരെ ചെലവഴിച്ചത് എട്ട് ലക്ഷം രൂപയാണ്. സുപ്രീംകോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ അതിന്റെ ചെലവ് വിവരം ലഭ്യമായിട്ടില്ലെന്ന് മന്ത്രി രേഖാമൂലം അറിയിച്ചു.
സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്കെതിരായുള്ള കോടതി വ്യവഹാരങ്ങളില്‍ സ്വന്തം നിലയ്‌ക്കാണ് കോടതി ചെലവുകള്‍ ഉദ്യോഗസ്ഥര്‍ വഹിക്കേണ്ടത്. ചട്ടവിരുദ്ധമായി ഹര്‍ജികള്‍ക്ക് വേണ്ടി ചെലവിട്ട തുക ബന്ധപ്പെട്ട വിസിമാരില്‍ നിന്നോ സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: