ന്യൂദല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള സുനിതാ വില്യംസിന്റെ മടങ്ങിവരവ് അനിശ്ചിതമായി നീളുന്നതില്‍ ആശങ്കവേണ്ടെന്ന് എസ്. സോമനാഥ്. നിലവില്‍ അന്താരാഷ്ട ബഹിരാകാശ നിലയത്തില്‍ ഒന്‍പത് ബഹിരാകാശ യാത്രികരുണ്ട്. അവര്‍ക്കു വളരെക്കാലം സുരക്ഷിതമായി തുടരാന്‍ സാധിക്കുമെന്നും എസ്. സോമനാഥ് കൂട്ടിച്ചേര്‍ത്തു.
ബോയിങ് സ്റ്റാര്‍ലൈനര്‍ എന്ന പുതിയ ക്രൂ മൊഡ്യൂളിനെക്കുറിച്ചും സുരക്ഷിതമായി മടങ്ങിവരാനുള്ള അതിന്റെ കഴിവിനെ കുറിച്ചുമാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. തിരികെ ഭൂമിയിലെത്താനുള്ള കഴിവുകള്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ട്. അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഒരു പുതിയ ബഹിരാകാശ വാഹനത്തിന്റെ ആദ്യ ഫ്ലൈറ്റില്‍ തന്നെ യാത്ര ചെയ്യാനുള്ള സുനിതാ വില്യംസിന്റെ ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. ഞങ്ങളെല്ലാവരും സുനിതയുടെ ധീരതയില്‍ അഭിമാനിക്കുകയാണ്. ഇനിയും ധാരാളം ദൗത്യങ്ങള്‍ സുനിതയ്ക്ക് മുന്നിലുണ്ട് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: