തിരുവനന്തപുരം: വിരമിച്ച അദ്ധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ അദ്ധ്യാപക ബാങ്ക് ഉണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. റിട്ടയര്‍ ചെയ്ത അദ്ധ്യാപകരുടെ വിരമിക്കല്‍ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സേവന തല്പരരായ എല്ലാ വിരമിച്ച അദ്ധ്യാപകര്‍ക്കും ഇതിന്റെ ഭാഗമാകാം. റിട്ടയര്‍ഡ് അദ്ധ്യാപകരുടെ അറിവ് പ്രയോജനപ്പെടുത്തണം എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
പൊതു വിദ്യാഭ്യാസ രംഗം വളരെ സമാധാനപരമായാണ് മുന്നോട്ടു നീങ്ങുന്നത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപകര്‍ക്കോ അനദ്ധ്യാപകര്ക്കോ ദോഷം സംഭവിക്കില്ല. ആര്‍ക്കും ഒരു ആനുകൂല്യവും നഷ്ടമാകില്ല.
ക്ലസ്റ്റര്‍ യോഗങ്ങളില്‍ എല്ലാ അദ്ധ്യാപകരും പങ്കെടുക്കണം. ഒരു വിഭാഗം അദ്ധ്യാപകര്‍ ക്ലസ്റ്റര്‍ യോഗം ബഹിഷ്കരിച്ചു, അവരും യോഗത്തിലൂടെ കടന്നുപോകേണ്ടി വരും.
ചങ്ങനാശ്ശേരിയിലെ ഒരു സ്കൂളിലെ അദ്ധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ചുള്ള ഉത്തരവില്‍ അനുചിതമായ ചില പരാമര്‍ശങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. അത്തരത്തില്‍ ഒരു ഉത്തരവിറക്കാന്‍ ഒരു ഉേദ്യാഗസ്ഥനും അവകാശമില്ല. ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: