India

മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

Published by

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെയും യാത്രയെയും കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രകാശനം ചെയ്തു.
ഹിന്ദു ദിനപത്രം മുന്‍ റസിഡന്റ് എഡിറ്റര്‍ എസ് നാഗേഷ് കുമാര്‍ രചിച്ച ജീവചരിത്രഗ്രന്ഥം ‘വെങ്കയ്യ നായിഡു – ലൈഫ് ഇന്‍ സര്‍വീസ്’, മുന്‍ ഉപരാഷ്‌ട്രപതിയുടെ സെക്രട്ടറി ഡോ. ഐ വി. സുബ്ബ റാവു സമാഹരിച്ച ഫോട്ടോ ക്രോണിക്കിളായ ‘സെലിബ്രേറ്റിംഗ് ഭാരത് – ദ മിഷന്‍ ആന്റ് മെസേജ് ഓഫ് എം വെങ്കയ്യ നായിഡു, സഞ്ജയ് കിഷോര്‍ രചിച്ച മഹാനേതാ-ലൈഫ് ആന്റ് ജേര്‍ണി ഓഫ് എം. വെങ്കയ്യ നായിഡു’ എന്ന തെലുങ്ക് സചിത്ര ജീവചരിത്രം എന്നിവയാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്.
ജൂലൈ ഒന്നിന് വെങ്കയ്യനായിഡുവിന് 75 വയസ് തികയുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഈ 75 വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു, പ്രൗഢമായ ചെറിയ ഇടവേളകള്‍ ഉള്‍ക്കൊള്ളുന്നതും. വെങ്കയ്യ നായിഡുവിന്റെ ജീവചരിത്രവും മറ്റ് രണ്ടു പുസ്തകങ്ങളും പ്രകാശനം ചെയ്യുന്നതിലെ ആഹ്ലാദവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ഈ പുസ്തകങ്ങള്‍ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by