ന്യൂദല്‍ഹി: ഇന്ത്യന്‍ സേനയുടെ ചരിത്രത്തില്‍ ഇതുപോലെ ഒന്ന് ഇതിന് മുന്‍പ് സംഭവിച്ചിട്ടില്ല. വ്യോമസേനയുടെയും കരസേനയുടെയും അധിപന്മാര്‍ അതേ സമയം സ്കൂളിലെ ക്ലാസ്മേറ്റുകളാണ്.
വ്യോമസേന മേധാവി എയർ മാർഷൽ വിവേക് റാം ചൗധരിയും കരസേനാമേധാവി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ഒരേ സ്കൂളില്‍ പഠിച്ചവര്‍. ഇരുവരും 1970കളില്‍ മധ്യപ്രദേശിലെ രേവ സൈനിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഇരുവരും അഞ്ച് എ ക്ലാസില്‍ അടുത്തടുത്ത ബെഞ്ചിലിരുന്ന് പഠിച്ചവര്‍.
ഇരുവരുടെയും സ്കൂളിലെ റോള്‍ നമ്പറുകളും അടുത്തടുത്തായിരുന്നു. ദ്വിവേദിയുടെ റോള്‍ നമ്പര്‍ 931 ആണെങ്കില്‍ ത്രിപാഠിയുടെ റോള്‍ നമ്പര്‍ 938 ആയിരുന്നു. സ്കൂളിലെ ദിനങ്ങളില്‍ ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കള്‍. ഇന്ത്യയുടെ രണ്ട് വ്യത്യസ്ത സേനകളുടെ അധിപന്മാരാണെങ്കിലും ഇരുവരും തമ്മില്‍ നല്ല ബന്ധം ഇപ്പോഴും പുലര്‍ത്തുന്നു.
For the first time in Indian Military history, Chiefs of Navy and Army hail from the same school. This rare honour of nurturing two prodigious students, who would go on to lead their respective Services 50 years later, goes to Sainik School, Rewa in Madhya Pradesh. (1/2) pic.twitter.com/52FMCO01qM
— A. Bharat Bhushan Babu (@SpokespersonMoD) June 29, 2024
“രണ്ട് പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെന്നതും 50 വര്‍ഷത്തിന് ശേഷം ഇരുവരും ഭാരതത്തിലെ രണ്ട് സേനകളുടെ മേധാവികളായെന്നതും മധ്യപ്രദേശിലെ രേവ സ്കൂളിന് മാത്രം അഭിമാനിക്കാവുന്ന നേട്ടം” -പ്രതിരോധ മന്ത്രാലയ വക്താവ് എ. ഭരത് ഭൂഷണ്‍ ബാബു എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: