പുത്തൂര്‍: 20 വര്‍ഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച ഏഴു കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് മടങ്ങി. കടബ താലൂക്കിലെ പഞ്ച, പല്ലോടി എന്നിവിടങ്ങളിലെ ഏഴുകുടുംബങ്ങളാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയത്.
20 വര്‍ഷം മുമ്പ് ക്രിസ്തുമതത്തില്‍ ചേര്‍ന്നവരായിരുന്നു ഇവര്‍. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കടുത്ത ദാരിദ്ര്യത്തിലായിരുന്ന ഇവരെ മെച്ചപ്പെട്ട ജീവിതവും തൊഴിലും വാഗ്ദാനം ചെയ്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുമതത്തില്‍ ചേര്‍ത്തിരുന്നതെന്ന് പറയുന്നു.
രണ്ടുവര്‍ഷമായി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തിയ ശ്രമഫലമാണ് ഇവരുടെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് പറയുന്നു. 15 പുരുഷന്മാരും 10 സ്ത്രീകളുമുള്‍പ്പെടെ 25 പേരാണ് വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്. പഞ്ചശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ ഇതു സംബന്ധിച്ച് നടന്ന ചടങ്ങില്‍ വിഎച്ച്പി പ്രമുഖ് സൂര്യനാരായണ പഞ്ചവിഭാഗം ധര്‍മ്മരക്ഷായജ്ഞം നടത്തിയാണ് ഇവരെ ഹിന്ദുമതത്തിലേക്ക് സ്വീകരിച്ചത്. വിഎച്ച്പി ഭാരവാഹികളായ നവീന്‍ നേരിയ, പ്രമോദ് റൈ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: