കോഴിക്കോട്: ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോയുടെ പ്രകാശനം കേന്ദ്ര ഫിഷറീസ്, ക്ഷീരവികസന, ന്യൂനപക്ഷക്ഷേമ, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന് നിര്‍വ്വഹിച്ചു.
കൊവിഡിന് ശേഷം പ്രിന്റ് മീഡിയ വലിയ പ്രതിസന്ധികള്‍ നേരിടുന്ന കാലഘട്ടമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രിന്റ് മീഡിയകളും ദ്യശ്യമാധ്യമങ്ങളും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന കാലഘട്ടമാണ്. ഇവയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്ന ജന്മഭൂമി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്നലെ ജന്മഭൂമി കൊച്ചി യൂണിറ്റ് ഓഫീസില്‍ വച്ചാണ് ലോഗോ പ്രകാശനം നടന്നത്.
ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, കൊച്ചി യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്. രാധാകൃഷ്ണന്, ന്യൂസ് എഡിറ്റര്‍ രാജേഷ് പട്ടിമറ്റം, കൊച്ചി ബ്യൂറോ ചീഫ് അജി ബുധന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജന്മഭൂമി ജീവനക്കാരുമായി സൗഹൃദം പങ്കുവച്ച ശേഷമാണ് കേന്ദ്രമന്ത്രി മടങ്ങിയത്.
1975 ഏപ്രില്‍ 28ന് കോഴിക്കോട് നിന്ന് സായാഹ്നപത്രമായി ആരംഭിച്ച ജന്മഭൂമിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷത്തെ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ആഗസ്തില്‍. 1975 ഏപ്രില്‍ 28നു പത്രം ആരംഭിച്ച കോഴിക്കോട്ടു നിന്നാണ് ഒരു വര്‍ഷത്തെ ആഘോഷങ്ങള്‍ തുടങ്ങുക. കേരളത്തിലും പുറത്തും 50 കേന്ദ്രങ്ങളില്‍ ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുണ്ട്. കോഴിക്കോട്ടെ ദേശീയതല ഉദ്ഘാടനത്തോടനുബന്ധിച്ച് വികസിത ഭാരത് പ്രദര്‍ശനം, മാധ്യമ സെമിനാര്‍, സാഹിത്യ നഗരം വിചാര സത്രം, അന്താരാഷ്ട്ര വിനോദ സഞ്ചാര സമ്മേളനം എന്നിവ സംഘടിപ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് എഡിഷനു കീഴില്‍ വിവിധ പ്രാദേശിക സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാര്‍, കലാ-സാംസ്കാരിക, വൈചാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ വിവിധ സമ്മേളനങ്ങളിലായി പങ്കെടുക്കും.
ഭാരതത്തിന്റെ 75 വര്‍ഷത്തെ പുരോഗതിയും അമൃതകാലത്തേക്കുള്ള വികസന പ്രതീക്ഷയും പങ്കുവയ്ക്കുന്ന സെമിനാറുകളും പ്രദര്‍ശനവുമായിരിക്കും ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യ ഊന്നല്‍. മാധ്യമ രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചുള്ള ചര്‍ച്ച, സാംസ്കാരിക, തീര്‍ത്ഥാടന ഉത്തരവാദിത്ത ടൂറിസം എന്നിവ സംബന്ധിച്ച വിചാര സത്രങ്ങള്‍, പ്രദര്‍ശനം എന്നിവയുമുണ്ടാകും. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന വിഷയത്തില്‍ ഭാരതത്തിന്റെ സാംസ്കാരിക തനിമയെ ക്കുറിച്ചുള്ള പ്രദര്‍ശനം ചടങ്ങുകള്‍ക്കു ദേശീയമാനം നല്‍കും.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, മുന്‍ മന്ത്രിമാരായ വി. മുരളീധരന്, ഡോ. രാജീവ് ചന്ദ്രശേഖര്‍, ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണന്, എംഡി എം. രാധാകൃഷ്ണന്, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്, കെ. സുരേന്ദ്രന്, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ മുഖ്യരക്ഷാധികാരികളായും സംവിധായകന് ഹരിഹരന്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി.ആര്. നാഥന്, പി.പി. ശ്രീധരനുണ്ണി, കെ.കെ. മുഹമ്മദ്, കെ. ഗംഗാധരന്, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും പി.ടി. ഉഷ എംപി ചെയര്‍പേഴ്സണുമായും 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
എം.എ. മെഹബൂബ്, കെ. അരുണ്‍കുമാര്‍, ഹസീബ് അഹമ്മദ്, ഡോ. കെ.എസ്. ചന്ദ്രകാന്ത്, പി. ബാലകൃഷ്ണന്, മധുകര്‍ വി. ഗോറെ, ഡോ. എന്‍.ആര്. മധു, കെ.പി. ശ്രീശന്, എം.ടി. രമേശ്, വി.വി. രാജന്, വി.കെ. സജീവന്, പുത്തൂര്‍മഠം ചന്ദ്രന്, ഡോ. ആര്യദേവി, വിധുബാല, നവ്യ ഹരിദാസ്, എം.പി. ജയലക്ഷ്മി, ഡോ. മിനി മോനി, വള്ളില്‍ അനില്‍കുമാര്‍, അഡ്വ. പി.കെ. ശ്രീകുമാര്‍, എ.കെ.ബി. നായര്‍, എന്‍.പി. രാധാകൃഷ്ണന്, ടി.പി. ജയചന്ദ്രന്, ടി. മൊയ്തീന്‍കോയ, ടി.കെ. ഫൈസല്‍, മാനുവല്‍ ആന്റണി, ഡോ. മനോജ് കാളൂര്‍, എന്‍.വി. മനോഹര്‍, ഡോ. കെ. ശ്രീകുമാര്‍ (വൈസ് ചെയര്പേഴ്സണ്മാര്), എം. ബാലകൃഷ്ണന് (ജനറല്‍ കണ്‍വീനര്‍), അനൂപ് കുന്നത്ത്, അഡ്വ. കെ.പി. പ്രകാശ് ബാബു, ടി.വി. ഉണ്ണിക്കൃഷ്ണന്, എന്‍.പി. രൂപേഷ് (കണ്‍വീനര്‍മാര്‍), പി. രഘുനാഥ് (ട്രഷറര്‍), കെ.എം. അരുണ്‍, കാവാലം ശശികുമാര്‍, ടി. റെനീഷ്, സി.പി. വിജയകൃഷ്ണന് (സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് സുവര്‍ണ ജയന്തി ആഘോഷങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: