Astrology

വാരഫലം: ജൂണ്‍ 30 മുതല്‍ ജൂലായ് 6 വരെ; ഈ നാളുകാര്‍ക്ക് കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. പുതിയ സുഹൃദ്‌വലയങ്ങളുണ്ടാകും.

Published by

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വിനോദങ്ങള്‍ക്കായി പണവും സമയവും ചെലവാക്കും. സാമ്പത്തിക പ്രയാസം അനുഭവപ്പെടും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. വാഹനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ഒരു തീരുമാനമെടുത്ത് വീണ്ടുമത് മാറ്റേണ്ടി വന്നേക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ആരോഗ്യവിഷയം ശ്രദ്ധിക്കണം. കര്‍മസ്ഥാനത്ത് പുതിയ മാറ്റങ്ങളുണ്ടാകും. പുതിയ കാര്യങ്ങള്‍ക്കായി ശ്രമിക്കുമെങ്കിലും അത് സാധിക്കില്ല. പൊതുവേ ആനന്ദവും അഭിവൃദ്ധിയും അനുഭവപ്പെടും. അവനവന്റെ കുടുംബത്തിന്റെ ഉന്നതിക്കുവേണ്ടി ശ്രമിക്കുന്നതാണ്. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടന്നേക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കൈവശം വന്നുചേരും. സര്‍ക്കാര്‍ ജോലി ലഭിക്കും. ശിരോരോഗം സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ കലഹങ്ങളുണ്ടാകും. മാന്യത നടിച്ചുവന്ന് ഗൃഹത്തില്‍ മോഷണശ്രമം നടക്കാനിടയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. മാതൃസ്വത്ത് ലഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ദൈവാനുകൂല്യം നിമിത്തം എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ കഴിയുന്നതാണ്. ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. കുടുംബകാര്യങ്ങളില്‍ മറ്റുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടായെന്നു വരും. ശാസ്ത്രീയ വിഷയങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രദര്‍ശിപ്പിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മേലധികാരികളില്‍നിന്ന് സഹകരണമുണ്ടാകും. ദേഹാരിഷ്ടങ്ങള്‍ വന്നുചേരും. കുടുംബജീവിതം ആനന്ദപ്രദമാകും. വാക്കുകള്‍ മാനിക്കപ്പെടും. നല്ല വരുമാനമുണ്ടാകുമെങ്കിലും ചെലവും വര്‍ധിക്കും. മകന്റെ ജോലിക്കുവേണ്ടി പ്രയത്‌നിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മാസാദ്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടക്കാനിടയുണ്ട്. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. പുതിയ സുഹൃദ്‌വലയങ്ങളുണ്ടാകും. മറ്റുള്ളവരുടെ പ്രശംസയ്‌ക്ക് പാത്രീഭവിക്കും. നല്ല കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രവണത വര്‍ധിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. പുതിയ ആശയങ്ങള്‍ രൂപംകൊള്ളും. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വന്‍ നേട്ടമുണ്ടാകുന്നതാണ്. അതിഥി സല്‍ക്കാരത്തിന് പണവും സമയവും ചെലവഴിക്കും. വ്യാപാരാദികളില്‍ പുരോഗതിയുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വാഹനങ്ങള്‍, ഭൂമി എന്നിവ കൈവശം വന്നുചേരും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായമുണ്ടാകും. പലവിധ സുഖഭോഗങ്ങളനുഭവിക്കും. ഏജന്‍സികള്‍, പരസ്യങ്ങള്‍ തുടങ്ങിയവ മുഖേന വരുമാനമുണ്ടാകും. സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വിദേശത്തുള്ള ജോലിക്ക് പ്രയാസമനുഭവപ്പെടും. വാഹനാപകടത്തില്‍ പരിക്കേല്‍ക്കാനും, ആശുപത്രി വാസത്തിനും സാധ്യതയുണ്ട്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കും. പ്രായം കവിഞ്ഞവര്‍ക്കും, വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും. ശാരീരികസുഖം കുറയും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഏറ്റെടുത്ത പ്രവൃത്തികള്‍ എല്ലാം തന്നെ വിജയത്തില്‍ എത്തിക്കുന്നതാണ്. കുടുംബത്തില്‍ മൊത്തത്തില്‍ അസുഖം കാരണം മനസ്സ് വ്യാകുലപ്പെടും. ഭൂമിയിലെ ക്രയവിക്രയത്തിലൂടെ വരുമാനം വര്‍ധിക്കും. കര്‍മരംഗം ഗുണകരമാണ്.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കാനിടയുണ്ട്. ഭൂമി വില്‍പ്പനയിലും ഓഹരിയിലും വന്‍ നഷ്ടം വരാനിടയുണ്ട്. മുന്‍പ് ചെയ്തു വച്ച കാര്യങ്ങളില്‍ നിന്ന് ആദായം ലഭിക്കും. ക്ഷേത്രഭാരവാഹികള്‍ക്ക് ദൈവകോപം വരാനിടയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ബിസിനസില്‍ ചില പ്രയാസങ്ങള്‍ അനുഭവപ്പെടും. കൈവശമുള്ള സ്വത്തുക്കളും വീടും നഷ്ടപ്പെടാനിടയുണ്ട്. മറ്റുള്ളവരുടെ വഞ്ചനയില്‍ അകപ്പെടും. രക്ഷിതാക്കളുമായി അഭിപ്രാ
യഭിന്നതയുണ്ടാകും. വായ്പകള്‍ എളുപ്പത്തില്‍ കൈവശം വന്നുചേരും. സഹപ്രവര്‍ത്തകരുമായി രമ്യതയില്‍ വര്‍ത്തിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by