എറണാകുളം: തൃശൂരില്‍ അത്ഭുതം അതല്ലെങ്കില്‍ അഭൂതപൂര്‍വ്വമായ ഒരു പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചു. വര്‍ഷങ്ങളായി ബിജെപിയുടെ ദേശീയനേതാക്കളും കേന്ദ്ര പാര്‍ട്ടിയും ഒക്കെ നടത്തിയ വലിയ ശ്രമങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലം മാത്രമാണ് തൃശൂരിലെ വിജയം. എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സുരേഷ് ഗോപി.
അതില്‍ ഊര്‍ജ്ജമായി വന്ന ഘടകം എന്നത് വോട്ടിന്റെ കാര്യത്തില്‍ മാത്രമല്ല, വോട്ട് ചെയ്യാനുള്ള സമൂഹത്തിന്റെ മനസ്ഥിതിയിലുള്ള വലിയ മാറ്റത്തെയാണ് ഞാന്‍ ഇവിടെ നിന്ന് ആരാധിക്കുന്നതും ആദരിക്കുന്നതും..ആ മനോമാറ്റം കേരളത്തിലെ വോട്ടര്‍മാരുടെ ഇടയില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ഒരു ഊര്‍ജ്ജമാണ് പകര്‍ന്ന് നല്‍കിയിരിക്കുന്നത്. -സുരേഷ് ഗോപി പറഞ്ഞു.
ഒരു പക്ഷെ തൃശൂരിലെ വോട്ടിംഗ് ഘടന സംബന്ധിച്ച് നോക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഒന്നും കയ്യില്‍ ഒതുങ്ങാത്ത തരത്തിലുള്ള വോട്ടര്‍മാരുടെ പ്രതികരണമാണ് തൃശൂരില്‍ സംഭവിച്ചത്. വോട്ടര്‍മാരുടെ ഒട്ടും പക്ഷപാതമില്ലാതെയുള്ള അത് ജാതിയുടെ അടിസ്ഥാനത്തിലായാലും രാഷ്ട്രീയമായ ചായ് വുകളുടെ, ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഇല്ലാതെ തന്നെ ചില ദൃഢമായ, വാശിയേറിയ നിശ്ചയങ്ങളിലേക്ക് വോട്ടര്‍മാരുടെ മനോഘടന മാറി എന്നതാണ് കാണുന്നത്. ഇത് ഭാരതീയ ജനതാ പാര്‍ട്ടിക്ക് വരുന്ന ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പിലും വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലും ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. അത് പുഷ്പിതമാം വര്‍ണ്ണം ഗന്ധപൂരിതമായി തന്നെ അവതരിപ്പിക്കപ്പെടും എന്നാണ് വിശ്വാസം.
തൃശൂരിലെ ബിജെപിയുടെ പ്രവര്‍ത്തകരുടെ ഇതിന് മുന്‍പൊന്നുമുണ്ടാകാത്ത തരത്തിലുള്ള ഏകോപനം കൃത്യമായി, ഒരു വോട്ടുപോലും പാഴാക്കാതെ നടന്നു എന്നതിന് ഞാന്‍ ആദരിക്കുന്നു. ചില സാധ്യമായ ന്യായവഴികളെക്കുറിച്ച് എന്തൊക്കെ അനീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം സ്വന്തം വീട്ടില്‍പോകാന്‍ പോലും അനുവദിക്കാതെ ഞാന്‍ പീഡിപ്പിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹം സഹിച്ചു. ഇത് അനുകരിക്കപ്പെടേണ്ടതാണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. യോഗ്യമാണ് എന്ന ഞാന്‍ പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല. എനിക്കറിയുന്ന ഭാസ്കര്‍റാവുജി, മാരാര്‍ജി, മുകുന്ദേട്ടന് തുടങ്ങി ഞാന്‍ ദൂരെ നിന്നും കണ്ടിട്ടുള്ള മുരളീധരന് വരെയുള്ള നേതാക്കളുടെ പ്രവര്‍ത്തനഫലം നമുക്ക് കിട്ടിത്തുടങ്ങിയിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ വാശിയോടെ തയ്യാറെടുത്തുകഴിഞ്ഞിരിക്കുന്നു എന്നത് രണ്ട് മുന്നണികളെയും അമ്പരപ്പിച്ചിട്ടുണ്ട്. ആ അമ്പരപ്പ് നമുക്ക് ഇന്ധനമായി സ്വീകരിക്കാം. സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: